പള്ളിയിൽ പോയി മടങ്ങും വഴി സ്കൂട്ടറിടിച്ചു മരിച്ചു

പള്ളിയിൽ പോയി മടങ്ങും വഴി സ്കൂട്ടറിടിച്ചു മരിച്ചു

കാഞ്ഞിരപ്പള്ളി: നമസ്ക്കാരത്തിനു പള്ളിയിൽ പോയി മടങ്ങും വഴി റോഡു മുറിച്ചുകടക്കവേ ഗൃഹനാഥൻ സ്കൂട്ടറിടിച്ചു മരിച്ചു.
കാഞ്ഞിരപ്പള്ളി വാഴേപറമ്പിൽ തേനംമാക്കൽ ഇ എം അബ്ദുൽ സലാം (60) ആണ് മരിച്ചത്.

ഞായറാഴ്ച വൈകുന്നേരം 5.30 ഓടു കൂടി ദേശീയപാത 183 ലെ കാഞ്ഞിരപ്പള്ളി ഇടപ്പള്ളി ജംഗ്ഷനിലായിരുന്നു അപകടം. അപകടത്തിൽ പരിക്കേറ്റ അബ്ദുൽ സലാമിനെ കോട്ടയത്തുള്ള ആശുപത്രിയിൽ എത്തിച്ച ശേഷമായിരുന്നു മരണംസംഭവിച്ചത്. കബറടക്കം തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നിന് കാഞ്ഞിരപ്പള്ളി നൈനാർ പള്ളി ഖബർസ്ഥാനിൽ.
ഭാര്യ: സഫിയാ വാരിക്കാട്ട് (ഇടക്കുന്നം)
മക്കൾ: ഷാനിദ, അനസ്. മരുമക്കൾ: റൂബിനാ, ഷിയാസ്