മലയാളത്തിൽ വീണ്ടും ഓൺലൈൻ റിലീസ്; “കൊന്നപ്പൂക്കളും മാമ്പഴവും” മികച്ച പ്രതികരണവുമായി മുന്നോട്ട് .. സംവിധായകൻ അഭിലാഷ് എസ് സിനിമ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

മലയാളത്തിൽ വീണ്ടും ഓൺലൈൻ റിലീസ്;  “കൊന്നപ്പൂക്കളും മാമ്പഴവും”   മികച്ച പ്രതികരണവുമായി മുന്നോട്ട് .. സംവിധായകൻ അഭിലാഷ്  എസ് സിനിമ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

മലയാളത്തിൽ വീണ്ടും ഓൺലൈൻ റിലീസ്; “കൊന്നപ്പൂക്കളും മാമ്പഴവും” മികച്ച പ്രതികരണവുമായി മുന്നോട്ട് .. സംവിധായകൻ അഭിലാഷ് എസ് സിനിമ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.  

കാഞ്ഞിരപ്പള്ളി എലിക്കുളം മഞ്ചക്കുഴി സ്വദേശിയായ സംവിധായകൻ അഭിലാഷ് എസ് അണിയിച്ചൊരുക്കിയ പുതിയ ചിത്രം “കൊന്നപ്പൂക്കളും മാമ്പഴവും” ഓടിടി പ്ലാറ്റഫോമിലൂടെ റിലീസ് ആയി. കുട്ടികളുടെ അവധിക്കാല കഥ പറയുന്ന ഈ ചിത്രം പ്രേക്ഷകരുടെ മികച്ച പ്രതികരണവുമായി മുന്നോട്ട്.. സംവിധായകൻ അഭിലാഷ് എസ്. സിനിമ വിശേഷങ്ങൾ ഇവിടെ പങ്കുവയ്ക്കുന്നു.
ഓടിടി പ്ലാറ്റഫോമിലൂടെ എങ്ങനെയാണ് സിനിമ റിലീസ് ചെയ്യുന്നത്, അതിലെ വെല്ലുവിളികൾ എന്തൊക്കെ .? ഇത്തരം പ്ലാറ്റുഫോമുകൾ സിനിമയ്ക്ക് ഗുണകരമാണോ ? സിനിമകളുടെ ഉള്ളറകളിലെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനൊപ്പം, സിനിമ സംവിധാനം സ്വപ്നം കണ്ടു നടക്കുന്ന നവാഗതർക്ക് വിലപ്പെട്ട ഉപദേശങ്ങളും അഭിലാഷ് ഇവിടെ നൽകുന്നു..

സൂഫിയും സുജാതയ്ക്കും പിന്നാലെ മലയാള സിനിമയിൽ വീണ്ടും ഓൺലൈൻ റിലീസ് ചെയ്ത ചിത്രമാണ് എസ്. അഭിലാഷ് സംവിധാനം ചെയ്ത കൊന്നപ്പൂക്കളും മാമ്പഴവും.
മെയ്ൻസ്ട്രീം ടിവി എന്ന ഓൺലൈൻ പ്ലാറ്റ്ഫോം വഴിയാണ് ആ​ഗസ്റ്റ് എട്ടിന് ചിത്രം റിലീസ് ചെയ്തത്. തീയേറ്റർ റിലീസായിരുന്നു ലക്ഷ്യമെങ്കിലും നിലവിലെ കോവിഡ് പ്രതിസന്ധിയെ തുടർന്ന് ഓൺലൈൻ റിലീസ് നടത്താൻ തീരുമാനിക്കുകയായിരുന്നുവെന്നും ചിത്രത്തിന്റെ സംവിധായകൻ എസ്. അഭിലാഷ് പറഞ്ഞു.

കുട്ടികളുടെ ചിത്രമാണ് കൊന്നപ്പൂക്കളും മാമ്പഴവും.കുട്ടികളുടെ അവധിക്കാലം അവർക്ക് തന്നെ തിരികെ നൽകുക എന്ന സന്ദേശമാണ് ചിത്രം നൽകുന്നത്. സം​ഗീത റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ ജെയ്‌ഡൻ ഫിലിപ് ആണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായെത്തുന്നത്. ബാക്കിയെല്ലാവരും പുതുമുഖങ്ങളാണ്. തീയേറ്റർ റിലീസ് തന്നെയാണ് ലക്ഷ്യം വച്ചിരുന്നത്. ഒരു വർഷത്തോളം ചലചിത്ര മേളകളിൽ പങ്കെടുത്തിരുന്നത് കൊണ്ട് ഇക്കഴിഞ്ഞ മാർച്ചിൽ റിലീസ് ചെയ്യാനാണ് പ​ദ്ധയിട്ടിരുന്നത്. അതിനിടയിലാണ് കോവിഡും ലോക്ക്ഡൗണും വന്നത്. അങ്ങനെയാണ് ഒടിടി റിലീസ് എന്ന തീരുമാനം എടുക്കുന്നത്.

നിരവധി ഫിലിം ഫെസ്റ്റുകളിൽ ചിത്രം പ്രദർശിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് വച്ച് നടന്ന കുട്ടികളുടെ കേരളാ രാജ്യാന്തര ചലചിത്രോത്സവത്തിൽ മികച്ച പ്രതികരണം ചിത്രം നേടിയിരുന്നു. ഇംഗ്ലണ്ടിലെ ലിഫ്റ്റ് ഓഫ് ഫസ്റ്റ്ടൈം ഫിലിം മേക്കേഴ്സ് ഫെസ്റ്റിവലിൽ മികച്ച അഞ്ച് ചിത്രങ്ങളുടെ പട്ടികയിൽ ചിത്രം സ്ഥാനം നേടിയിരുന്നു. റഷ്യയിൽ നടന്ന വിഷ്വൽസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ(ഫെസ്തോം), ലണ്ടൻ ഇന്റർനാഷണൽ മോഷൻപിക്ചേഴ്സ് അവാർഡ് (LIMPA) എന്നിവയിലെല്ലാം സെമി ഫൈനൽ വരെ ചിത്രം എത്തിയിരുന്നു. അഭിലാഷ് പറയുന്നു
നീന ബിയാണ് ചിത്രത്തിന്റെ നിർമാതാവ്. ആദർശ് കുര്യനാണ് ഛായാഗ്രഹണം.അഡ്വക്കേറ്റ് സനിൽ മാവേലിയുടെ വരികൾക്ക് ഷാരൂൺ സലീം സം​ഗീത സംവിധാനം നിർവഹിച്ചിരിക്കുന്നു.