പി പി റോഡ് അപകടത്തിൽ പരുക്കേറ്റു ആശുപത്രിയിൽ കഴിഞ്ഞിരുന്ന യുവാവ് മരണത്തിനു കീഴടങ്ങി

പി പി റോഡ് അപകടത്തിൽ പരുക്കേറ്റു ആശുപത്രിയിൽ കഴിഞ്ഞിരുന്ന യുവാവ് മരണത്തിനു കീഴടങ്ങി

പൊന്‍കുന്നം: പി പി റോഡിൽ പി.പി.റോഡില്‍ പൊന്‍കുന്നം ആര്‍.ടി.ഓഫീസിനു സമീപം ഒക്ടോബർ പതിനാലിന് ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റു അതീവ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ഇളങ്ങുളം ചെമ്മരപ്പള്ളിൽ സണ്ണി–മോട്ടി ദമ്പതികളുടെ മകൻ അഭിഷേക്(18) മരണത്തിനു കീഴടങ്ങി

കഴിഞ്ഞമാസം 14ന് പൊൻകുന്നം–പാലാ റോഡിൽ ആർടി ഓഫിസിന് മുൻപിൽ വൈകിട്ടു 7.30നോടെയായിരുന്നു അപകടം.ഇളങ്ങുളത്തു നിന്നും പൊൻകുന്നത്തേക്കു വരികയായിരുന്ന ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.ഇടിയുടെ ആഘതത്തിൽ പിന്നിലിരുന്ന അഭിഷേക് റോഡിലേക്കു തെറിച്ചു വീണിരുന്നു.അപകടത്തിൽ പരിക്കേറ്റു മെഡിക്കൽ കോളജിൽ കഴിയുന്ന വിഷ്ണുവിന്റെ(19) നില ഗുരുതമായി തുടരുകയാണ്.

അഭിഷേകിന്റെ മാതാവ് മോട്ടി പാലാ കോടതിയിലെ ജീവനക്കാരിയാണ്.സംസ്കാരം പിന്നീട്.

പി പി റോഡ് അപകടത്തിൽ പരുക്കേറ്റ യുവാവ് മരണത്തിനു കീഴടങ്ങി