പൊടിമറ്റത്ത് അഭിഷേകാഗ്നി കൺവൻഷൻ ആരംഭിച്ചു

പൊടിമറ്റത്ത് അഭിഷേകാഗ്നി കൺവൻഷൻ  ആരംഭിച്ചു

കാഞ്ഞിരപ്പള്ളി : പൊടിമറ്റം സെന്റ് ജോസഫ്‌സ് മൗണ്ട് ധ്യാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഫാ. സേവ്യർഖാൻ വട്ടായിൽ നയിക്കുന്ന അഭിഷേകാഗ്നി കൺവൻഷൻ ആരംഭിച്ചു.

മലങ്കര തിരുവനന്തപുരം മേജർ അതിരൂപതാ സഹായമെത്രാൻ സാമുവൽ മാർ ഐറേനിയോസ് കൺവൻഷൻ ഉദ്‌ഘാടനം ചെയ്തു.

കാഞ്ഞിരപ്പള്ളി രൂപതാ വികാരി ജനറൽ റവ. ഡോ. ജോസ് പുളിക്കൽ അനുഗ്രഹപ്രഭാഷണം നടത്തി. മോൺസി. സെബാസ്‌റ്റ്യൻ പൂവത്തിങ്കലിന്റെ മുഖ്യകാർമികത്വത്തിൽ കുർബാനയും നടന്നു.

12 വരെ തീയതികളിൽ ദിവസവും വൈകിട്ട് നാല് മുതൽ ഒൻപതു വരെയാണ് കൺവൻഷൻ നടക്കുന്നത്. 12ന് വിജയപുരം രൂപതാധ്യക്ഷൻ റവ. ഡോ. സെബാസ്‌റ്റ്യൻ തെക്കത്തേച്ചേരിൽ സമാപനസന്ദേശം നൽകും.

കഴിഞ്ഞ 25 വർഷമായി പൊടിമറ്റം സെന്റ് ജോസഫ്‌സ് മൗണ്ട് ധ്യാനകേന്ദ്രം കരിസ്‌മാറ്റിക് ശുശ്രൂഷ പൂർത്തിയാക്കിയതിന്റെ ഭാഗമായിട്ടാണ് കൺവൻഷൻ സംഘടിപ്പിച്ചിരിക്കുന്നത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളജ് ഗ്രൗണ്ടിൽ പ്രത്യേകം തയാറാക്കിയിരിക്കുന്ന 50,000 പേർക്ക് ഒരേ സമയം കൺവൻഷനിൽ പങ്കെടുക്കാവുന്ന പന്തലിലാണ് കൺവൻഷൻ നടക്കുന്നത്.

വചനപ്രഘോഷണം, രോഗശാന്തി ശുശ്രൂഷ, കുർബാന, കുമ്പസാരം, കൗൺസിലിങ് എന്നിവയ്‌ക്കുള്ള സൗകര്യവുമുണ്ട്. രാവിലെ 10.00 മുതൽ വൈകിട്ട് നാലു വരെയാണ് കുമ്പസാരത്തിനും കൗൺസിലിങ്ങിനുമുള്ള സൗകര്യങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

രോഗികൾക്ക് പ്രത്യേക സെക്‌റ്റർ, മുഴുവൻസമയ ഡോക്‌ടർമാരുടെ സേവനം, കുടിവെള്ളം, ആംബുലൻസ് സൗകര്യം, വാഹനപാർക്കിങ് സൗകര്യം എന്നിവയും ക്രമീകരിച്ചിട്ടുണ്ട്.
abishekagni8

abishekagni7

abishekagni6

abishekagni5

abishekagni4

abishekagni3

abishekagni2