മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് അസോവ സമാഹരിച്ച ഒരു ലക്ഷം രൂപയുടെ ചെക്ക് കൈമാറി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് അസോവ സമാഹരിച്ച ഒരു ലക്ഷം രൂപയുടെ ചെക്ക് കൈമാറി


കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി രൂപതയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന, സര്‍വ്വീസില്‍ നിന്നും വിരമിച്ച മുതിര്‍ന്ന പൗരന്മാരുടെ സംഘടനയായ അസോവ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് ചെക്ക് കൈമാറി മാതൃകയായി. അസോവ സമാഹരിച്ച ഒരു ലക്ഷം രൂപയുടെ ചെക്ക് രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ കാഞ്ഞിരപ്പള്ളി തഹസില്‍ദാര്‍ അജിത്തിന് നല്‍കി. സംഘനയുടെ ഈ തീരുമാനം അത്യന്തം പ്രശംസനീയമാണെന്ന് മാര്‍ പുളിക്കല്‍ പറഞ്ഞു. അസോവ രൂപതാ പ്രസിഡന്റ് അഡ്വ.എബ്രാഹം മാത്യു പന്തിരുവേലില്‍, എ.എം.മത്തായി, ജോയി ജോസഫ്, എ.സി. ഫ്രാന്‍സീസ്, പി.ജെ.ആന്റണി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.