കാണാതായ വയോധികനെ കിണറ്റിൽ മരിച്ചനിലയിൽ പോലീസ് കണ്ടെത്തി.

കാണാതായ വയോധികനെ  കിണറ്റിൽ മരിച്ചനിലയിൽ പോലീസ് കണ്ടെത്തി.

കാണാതായ വയോധികനെ കിണറ്റിൽ മരിച്ചനിലയിൽ പോലീസ് കണ്ടെത്തി.

എരുമേലി : ഭർത്താവിനെ കാണാതായെന്ന ഭാര്യയുടെ പരാതിയിൽ അന്വേഷണവുമായി സുഹൃത്തിന്റെ വീട്ടിൽ എത്തിയ പോലിസ്
കാണാതായ ആളുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തി.

ഇന്നലെ പാക്കാനത്താണ് സംഭവം. പാക്കാനം പുലിതിട്ടയിൽ വീട്ടിൽ എബ്രഹാം തോമസ് (ബേബി -65) ആണ് കിണറ്റിൽ തെന്നിവീണ് മരിച്ചത്. ഭാര്യ മറിയാമ്മ നൽകിയ പരാതിയിൽ എബ്രഹാം തോമസിന്റെ വാഴ കൃഷിയിൽ പങ്കാളിയായ സുഹൃത്ത് തനിച്ച് താമസിക്കുന്ന പാക്കാനത്ത് നിന്നും ഒന്നര കിലോമീറ്റർ അകലെയുള്ള ഇഞ്ചക്കുഴിയിലെ വീട്ടിലാണ് പോലിസ് അന്വേഷണത്തിനെത്തിയത്. സുഹൃത്തിന്റെ വീടിന് സമീപത്തെ കിണറിലായിരുന്നു മൃതദേഹം.

രണ്ട് ദിവസം മുമ്പാണ് ഭാര്യ എരുമേലി പോലീസിൽ പരാതി നൽകിയത്. രണ്ട് ദിവസം മുമ്പുള്ള രാത്രിയിൽ തങ്ങൾ ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നെന്നും അതിന് ശേഷം എബ്രഹാം തോമസ് ഏകദേശം ഒന്നര കിലോമീറ്റർ അകലെയുള്ള സ്വന്തം വീട്ടിലേക്കാണെന്ന് പറഞ്ഞ് പോയെന്നുമാണ് സുഹൃത്ത് പോലീസിനോട് പറഞ്ഞത്. രാത്രിയിൽ വീട്ടിലേക്ക് പോയ ആൾ മദ്യലഹരിയിൽ കാൽ വഴുതി കിണറിൽ വീണതായിരിക്കുമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വെള്ളം ഉള്ളിൽ ചെന്നാണ് മരിച്ചിരിക്കുന്നതെന്നും തലയുടെ പിൻഭാഗത്ത് ഒരു മുറിവുണ്ടെന്നും ഇത് ആയുധം ഉപയോഗിച്ചുള്ളതല്ലെന്നും കിണറിൽ വീണപ്പോൾ കല്ലിലോ മറ്റോ ഇടിച്ചതിന്റെയാകാമെന്നുമാണ് ഡോക്ടർ അറിയിച്ചതെന്ന് പോലിസ് പറഞ്ഞു.
മൃതദേഹം കാണപ്പെട്ട കിണറിൽ അടിഭാഗത്ത് പാറയും കല്ലുകളുമുണ്ടെന്ന് പോലിസ് പറഞ്ഞു. എരുമേലി പോലിസ് സ്റ്റേഷൻ ഹൗസ് ഓഫിസർ ആർ മധു, എസ് ഐ വിനോദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12 ന് മുണ്ടക്കയം സെന്റ്‌ ജോസഫ് മലങ്കര പള്ളി സെമിത്തേരിയിൽ. മക്കൾ : ഷിജി, ഷിജോ, മരുമകൻ സന്തോഷ്‌.