‘അബ്രഹാമിന്റെ ബലി’ പകല്‍കഥകളി നിറഞ്ഞ സദസ്സിൽ പൊൻകുന്നത്

‘അബ്രഹാമിന്റെ ബലി’ പകല്‍കഥകളി  നിറഞ്ഞ സദസ്സിൽ പൊൻകുന്നത്

പൊന്‍കുന്നം: ഇസഹാക്കിനെ ബലിനല്‍കാന്‍ തുനിഞ്ഞ അബ്രഹാമിനെ അതില്‍നിന്നു പിന്തിരിപ്പിച്ച സര്‍വശക്തനെ വാഴ്ത്തി, ദിവ്യബലിയുടെയും അനുഗ്രഹത്തിന്റെയും കഥപറഞ്ഞ പകല്‍കഥകളി ‘അബ്രഹാമിന്റെ ബലി’ അവതരണത്തിന്റെ പുതുമകൊണ്ട് ശ്രദ്ധേയമായി.

ബൈബിള്‍കഥ ഇതിവൃത്തമാക്കി രചിച്ച കഥകളി ജനകീയ വായനശാല, ഇന്ദിരാസ്മൃതി ട്രസ്റ്റ്, വൈ.എം.സി.എ. എന്നിവ ചേര്‍ന്നാണ് സംഘടിപ്പിച്ചത്.

അബ്രഹാമായി കുടമാളൂര്‍ മുരളീകൃഷ്ണന്‍, സാറയായി കലാകേന്ദ്രം മുരളീധരന്‍ നമ്പൂതിരി, ഇസഹാക്കായി ഗൗരി എസ്. നായര്‍ തുടങ്ങിയവര്‍ അരങ്ങിലെത്തി.

‘അബ്രഹാമിന്റെ ബലി’ക്ക് രംഗപാഠം ഒരുക്കിയ കഥകളിപ്രചാരകന്‍ മീനടം ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരിയെ ചടങ്ങില്‍ ആദരിച്ചു. ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായി.

2-web-kathakali

3-web-kathakali

1-web-kathakali