പ്രതിരോധ പ്രവർത്തനങ്ങളിൽ സ്തുത്യർഹ സേവനം നടത്തുന്നവരെ ആദരിച്ചു

പ്രതിരോധ പ്രവർത്തനങ്ങളിൽ സ്തുത്യർഹ സേവനം നടത്തുന്നവരെ ആദരിച്ചു


കാഞ്ഞിരപ്പള്ളി : ആറ് പതിറ്റാണ്ടോളം ആദർശ രാഷ്ട്രീയത്തിൻ്റെ പ്രതീകവും സംശുദ്ധ രാഷ്ട്രീയത്തിനുടമയും ആയിരുന്ന മുൻ ആരോഗ്യ മന്ത്രി എ .സി.ഷൺമുഖദാസിന്റെ ഏഴാം ചരമവാർഷികം എ.സി.ഷൺമുഖദാസ് ഹെൽത്ത് ഫൗണ്ടേഷൻ ആചരിച്ചു. കോവിഡ്- 19 പ്രതിരോധ പ്രവർത്തനങ്ങളിൽ സസ്തുത്യർഹ സേവനം നടത്തുന്ന കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകരെ ആദരിച്ചു.

ഫൗണ്ടേഷന്റെ പ്രധമപുരസ്കാരം ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ.ശാന്തി ,ഡോ.ബാബു സെബാസ്റ്റ്യൻ എന്നിവർക്ക് എൻ സി പി ദേശീയ സമിതിയംഗം പി എ താഹ കൈമാറി. എ സി ഷൺമുഖദാസ് ഹെൽത്ത് ഫൗണ്ടേഷൻ ചെയർമാൻ ജോബി കേളിയംപറമ്പിൽ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം ബീനാ ജോബി, കെ .ആർ ഷൈജു, പ്രവീൺ ജി നായർ, ഡോ.ബാബു സെബാസ്റ്റ്യൻ, ആശുപത്രി സൂപ്രണ്ട് ഡോ.ശാന്തി, ആർ എം ഒ ഡോ. രേഖ എന്നിവർ പ്രസംഗിച്ചു