മു​ണ്ട​ക്ക​യ​ത്ത് സൗ​ജ​ന്യ സ്ത​നാ​ര്‍​ബു​ദ പ്ര​തി​രോ​ധ ക്യാ​ന്പു​ക​ൾ

മു​ണ്ട​ക്ക​യം: മു​ണ്ട​ക്ക​യം പ​ഞ്ചാ​യ​ത്തും കാ​ഞ്ഞി​ര​പ്പ​ള​ളി മേ​രി​ക്വീ​ന്‍​സ് ആ​ശു​പ​ത്രി​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന സൗ​ജ​ന്യ സ്ത​നാ​ര്‍​ബു​ദ പ്ര​തി​രോ​ധ ക​ര്‍​മ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്ന് ന​ട​ക്കും. സ്ത്രീ​ര​ത്‌​നം എ​ന്ന പേ​രി​ൽ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ വാ​ര്‍​ഡു​ക​ളി​ലാ​ണ് ക്യാ​ന്പ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.
ഇ​ന്ന് പു​ഞ്ച​വ​യ​ല്‍ സെ​ന്‍റ് മേ​രീ​സ് എ​ല്‍​പി സ്‌​കൂ​ളി​ൽ ക്യാ​ന്പ് ഉ​ദ്ഘാ​ട​നം കാ​ഞ്ഞി​ര​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സോ​ഫി ജോ​സ​ഫ് നി​ര്‍​വ​ഹി​ക്കും. പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. രാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പി.​ജി. വ​സ​ന്ത​കു​മാ​രി, ബെ​ന്നി ചേ​റ്റു​കു​ഴി, ഫാ. ​സ​ന്തോ​ഷ് മാ​ത്ത​ന്‍​കു​ന്നേ​ല്‍ സി​എം​ഐ, വി​വി​ധ വാ​ര്‍​ഡു​ക​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.

നാ​ളെ പു​ലി​ക്കു​ന്ന് ഗ​വ​ൺ​മെ​ന്‍റ് ട്രൈ​ബ​ല്‍ സ്‌​കൂ​ളി​ലും 16ന് ​മു​രി​ക്കും​വ​യ​ല്‍ ഗ​വ​ൺ​മെ​ന്‍റ് എ​ല്‍​പി സ്കൂ​ളി​ലും 17ന് ​പു​ത്ത​ന്‍​ച​ന്ത സെ​ന്‍റ് ജോ​സ​ഫ് എ​ല്‍​പി സ്‌​കൂ​ളി​ലും 23ന് ​മു​ണ്ട​ക്ക​യം ബി​ബി​എം ട്രെ​യി​നിം​ഗ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ലും 24ന് ​ഇ​ഞ്ചി​യാ​നി ഹോ​ളി​ഫാ​മി​ലി സ്‌​കൂ​ളി​ലും രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ ക്യാ​ന്പ് പ്ര​വ​ർ​ത്തി​ക്കും.
ലോ​കാ​രോ​ഗ്യ സം​ഘ​ട​ന സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ ഐ​ബ്രെ​സ്റ്റ് എ​ക്‌​സാം ഉ​പ​യോ​ഗി​ച്ചാ​ണ് രോ​ഗ​നി​ർ​ണ​യം. വേ​ദ​ന​ര​ഹി​ത​വും റേ​ഡി​യേ​ഷ​നി​ല്ലാ​ത്ത​തും ഉ​ട​ന്‍ പ​രി​ശോ​ധ​ന ഫ​ലം ല​ഭി​ക്കു​ന്ന​തു​മാ​യ പ​ദ്ധ​തി​യാ​ണ് ഐ​ബ്രെ​സ്റ്റ് എ​ക്‌​സാം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ആ​ശ​പ്ര​വ​ര്‍​ത്ത​ക​ര്‍, വ​നി​ത പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ള്‍, കു​ടും​ബ​ശ്രീ ലീ​ഡ​ര്‍​മാ​ര്‍ എ​ന്നി​വ​ര്‍​ക്കാ​യി പ്ര​ത്യേ​ക ക്ലാ​സും പൈ​ല​റ്റ് സ്‌​ക്രീ​നിം​ഗും ന​ട​ത്തി​യി​രു​ന്നു.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ര്‍ ഫാ. ​ജെ​യിം​സ് വ​യ​ലി​കു​ന്നേ​ല്‍, ചീ​ഫ് ഓ​പ്പ​റേ​റ്റിം​ഗ് ഓ​ഫീ​സ​ര്‍ ഗി​രീ​ഷ് ജോ​സ​ഫ്, പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. രാ​ജു, വൈ​സ് പ്ര​സി​ഡ​ന്‍റ് വ​ല്‍​സ​മ്മ തോ​മ​സ്, ബെ​ന്നി ചേ​റ്റു​കു​ഴി, മാ​ത്യു ഏ​ബ്ര​ഹാം, ബി. ​ജ​യ​ച​ന്ദ്ര​ന്‍, കെ.​സി. സു​രേ​ഷ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.