ബൈക്കിന് പിന്നിൽ കാർ ഇടിച്ച് റബ്ബർ ബോർഡ് ജീവനക്കാരന് ഗുരുതര പരുക്ക്

ബൈക്കിന് പിന്നിൽ കാർ ഇടിച്ച് റബ്ബർ ബോർഡ് ജീവനക്കാരന് ഗുരുതര പരുക്ക്


മുണ്ടക്കയം / ചോറ്റി: ബൈക്കിന് പിന്നിൽ കാർ ഇടിച്ച് റബ്ബർ ബോർഡ് ജീവനക്കാരന് ഗുരുതര പരുക്ക്. ദേശീയ പാതയിൽ ചോറ്റി കവലക്ക് സമീപം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് പുഞ്ചവയൽ സ്വദേശി കൊയിപ്പാമറ്റത്തിൽ കെ.ആർ സുഗുതൻ (59) ഓടിച്ചിരുന്ന ബൈക്കിന് പിന്നിൽ നിയന്ത്രണം വിട്ട കാർ ഇടിക്കുകയായിരുന്നു.

ഗുരുതര പരുക്കേറ്റ റബ്ബർ ബോർഡ് ഡ്രൈവറായ സുഗതനെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയതിനു ശേഷം ചേർപ്പുങ്കൽ സൂപ്പർ സ്വപെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിക്കയായിരുന്നു.