വെല്‍ഡിങ് തൊഴിലാളി കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണു മരിച്ചു

വെല്‍ഡിങ് തൊഴിലാളി  കെട്ടിടത്തിന്റെ  മുകളില്‍ നിന്നും  വീണു  മരിച്ചു

മണിമല: മിനി ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റിലെ കെട്ടിടത്തിന്റെ ഷീറ്റ് മാറുന്ന ജോലിക്കിടയില്‍ വെല്‍ഡിങ് തൊഴിലാളി വീണു മരിച്ചു. മണിമല വെള്ളച്ചിറവയല്‍ കാളിയേട്ട് അനില്‍ (47) ആണ് മരിച്ചത്. സംസ്‌ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പില്‍.

ഇന്നലെ രാവിലെ 8.30 നായിരുന്നു സംഭവം. അപകടത്തില്‍ പെട്ടയുടനെ അനിലിനെ മണിമലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

അപകടത്തില്‍ പരുക്കേറ്റ മണിമല കോത്തലപ്പടി കുരിശുംമൂട്ടില്‍ ജെയിംസിനെ കോട്ടയത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ച അനിലിന്റെ ഭാര്യ: ആശ, മീനച്ചില്‍ മറ്റപ്പള്ളി കുന്നേല്‍ കുടുംബാംഗം. മക്കള്‍-ആദിത്യാ, ആകാശ്, ആനന്ദ്.