നിയന്ത്രണം വിട്ട പിക്ക്അപ്പ് വാൻ ട്രാന്‍സ്‌ഫോര്‍മര്‍ ഇടിച്ചു തകർത്തു

നിയന്ത്രണം വിട്ട പിക്ക്അപ്പ്  വാൻ ട്രാന്‍സ്‌ഫോര്‍മര്‍  ഇടിച്ചു തകർത്തു

പാറത്തോട് ∙ തടി കയറ്റിവന്ന പിക്കപ് വാൻ നിയന്ത്രണം വിട്ടു റോഡരികിലെ ട്രാൻസ്‌ഫോമറിൽ ഇടിച്ചു തകർത്തു . പാറത്തോട്-പാലപ്ര റോഡിൽ ചിറഭാഗത്ത് ഇന്നലെ 3.45ന് ആയിരുന്നു അപകടം.

പാലപ്രയിൽനിന്നു തടികയറ്റി വരുന്നതിനിടെ കുത്തിറക്കത്തിൽ ബ്രേക്ക് തകരാറിലായ വാൻ താഴ്ചയിലേക്കു പതിക്കാതിരിക്കാൻ വെട്ടിച്ചു മാറ്റുന്നതിനിടെയാണു ട്രാൻസ്‌ഫോമറിൽ ഇടിച്ചത്. പിക്കപ് ഡ്രൈവർ പൊൻമല യു.എസ്.സനൽകുമാറിനു നിസാര പരുക്കേറ്റു.