ടുറിസ്റ്റ്‌ ബസിടിച്ചു കാൽനടയാത്രക്കാരൻ മരിച്ചു

ടുറിസ്റ്റ്‌  ബസിടിച്ചു കാൽനടയാത്രക്കാരൻ മരിച്ചു

ടുറിസ്റ്റ്‌ ബസിടിച്ചു കാൽനടയാത്രക്കാരൻ മരിച്ചു

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി 26-ജംഗ്ഷനു സമീപം സീബ്രലൈനില്‍ക്കൂടി റോഡ് മുറിച്ചുകടക്കുന്നതിനിടയിൽ, വിവാഹ പാര്‍ട്ടി സഞ്ചരിച്ച ടുറിസ്റ്റ്‌ ബസിടിച്ചു ഒരാൾ മരിച്ചു. പലപ്ര സ്വദേശി കിഴക്കേതിൽ രാജേന്ദ്രൻ ( മൈക്ക് ഷാജി 53 )ആണ് അപകടത്തിൽ മരിച്ചത്.

ഇന്ന് രാവിലെ എട്ടേമുക്കാലോടെയായിരുന്നു അപകടം. ഉടന്‍തന്നെ അടുത്തുള്ള മേരീ ക്വീൻസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷപെടുത്തുവാനയില്ല.

ഭാര്യ ജയശ്രീ. മക്കൾ : ജയകൃഷ്ണൻ, ജയലക്ഷ്‍മി, യദുകൃഷ്ണൻ .

അപകടം തൊട്ടടുത്ത് നിന്നും കണ്ട കുളപ്പുറം സ്വദേശി വീട്ടമ്മക്ക്, അപകടം കണ്ട ഷോക്കിൽ ബോധക്ഷയം ഉണ്ടായതിനാൽ കാഞ്ഞിരപ്പള്ളി താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.