കനത്ത മഴ : ചോറ്റിയിൽ കാർ നിയന്ത്രണം വിട്ടു തലകീഴായി തെന്നി മറിഞ്ഞു

കനത്ത മഴ :  ചോറ്റിയിൽ  കാർ നിയന്ത്രണം വിട്ടു തലകീഴായി  തെന്നി മറിഞ്ഞു


മുണ്ടക്കയം : കനത്ത മഴയിൽ ദേശീയ പാതയിൽ ചോറ്റി പാലാമ്പടം സ്കൂളിന് സമീപം കാർ നിയന്ത്രണം വിട്ടു തലകീഴായി തെന്നി മറിഞ്ഞു ബുധനാഴ്ച രാവിലെയാണ് അപകടം നടന്നത്. കനത്ത മഴയിൽ നിയന്ത്രണം വിട്ട് സ്ക്കൂൾ മതിലിൽ ഇടിച്ച് കാർ മറിയുകയായിരുന്നു.

കോട്ടയം ഭാഗത്തേയ്ക്കു പോകുകയായിരുന്ന നെടുംകണ്ടം സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്. അഞ്ച് പേർ വാഹനത്തിൽ ഉണ്ടായിരുന്നു. യാതക്കാർ ചെറിയ പരുക്കുകളോടെ രക്ഷപെട്ടു