എരുമേലിയിൽ ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് യുവാവ്‌ മരിച്ചു

എരുമേലിയിൽ  ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് യുവാവ്‌ മരിച്ചു

എരുമേലി : എരുമേലിയിൽ ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് യുവാവ്‌ മരിച്ചു. എരുമേലിയില്‍ നിന്നും റാന്നി ഭാഗത്തേയ്ക്ക് പോകുകയായിരുന്ന പിക്കപ്പ് വാനും എരുമേലിയിലേയ്ക്ക് വരികയായിരുന്ന ബൈക്ക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രികനായ എരുമേലി പാടിക്കല്‍ വീട്ടില്‍ മൊയ്തീന്‍ റാവുത്തര്‍(അഫ്‌സല്‍-24 ) മരിച്ചു

ഇന്നലെ രാത്രി 12.30 ന് എരുമേലി റാന്നി റോഡില്‍ എരുമേലി പോലീസ്റ്റേഷനു സമീപമായിരുന്നു അപകടം .

അപകടത്തെതുടര്‍ന്ന് പിക്കപ്പില്‍ ഉടക്കിയ യുവാന്റെ ശരീരം വലിച്ച് നീക്കിക്കൊണ്ട് വളരെ ദൂരം മുന്നോട്ട് പോയ വാഹനം കരിങ്കല്ലും മൂഴി പാലത്തിനു സമീപം യുവാവിനെ ഉപേക്ഷിക്കുകയായിരുന്നു എന്ന് നാട്ടുകാര്‍ പറയുന്നു. ഇടിച്ച വാഹനത്തെകുറിച്ച് കൂടുതല്‍ അറിയാന്‍ സാധിച്ചിട്ടില്ല.

ആ സമയത്ത് അതുവഴി വന്ന അഫ്‌സലിന്റെ ബന്ധു അപകടത്തില്‍ പെട്ട ബൈക്ക് തിരിച്ചറിയുകയും തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കരിങ്കല്ലും മൂഴി പാലത്തിനു സമീപം പരുക്കേറ്റുകിടന്ന അഫ്സലിനെ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും യാത്രാമധ്യേ മരിച്ചു.

അപകടത്തെ തുടർന്ന് രക്ഷപ്പെട്ട പിക്കപ്പ് വാനിനെ സംബന്ധിച്ച് സൂചനകള്‍ ലഭിച്ചതായും എരുമേലി പോലീസ് പറഞ്ഞു .