മൂക്കൻപെട്ടിയിൽ വാഹന അപകടം, നാലു ശബരിമല തീർഥാടകർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

മൂക്കൻപെട്ടിയിൽ വാഹന അപകടം, നാലു  ശബരിമല തീർഥാടകർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

കാളകെട്ടി മൂക്കൻപെട്ടിയിൽ ഇന്ന് രാവിലെ സൈലോ വാനും ഓട്ടോ റിക്ഷയും തമ്മിൽ കൂട്ടിയിടിച്ചു ,

ഓട്ടോയിൽ സഞ്ചരിച്ചിരുന്ന , തമിഴ്നാട്ടിൽ നിന്നും വന്ന 3 ശബരിമല തീർഥാടകർക്ക് പരിക്കേറ്റു . ഒരാളുടെ നില ഗുരുതരണമാണ് . അയാളെ കോട്ടയം മെഡിക്കൽ കോളേജ് ലേക്ക് കൊണ്ടുപോയി .

കുഴിമാവിൽ നിന്നുള്ള ഓട്ടോയാണ് അപകടത്തിൽ പെട്ടത്. ഓട്ടോ ഓടിച്ചിരുന്ന ഡ്രൈവര് ക്കും സാരമായ പരിക്കുകൾ ഉണ്ട് . തമിഴ്നാട്ടിൽ നിന്നും വന്ന തീർഥാടകർ കുഴിമാവിൽ എത്തി അവിടെ നിന്നും ഓട്ടോയിൽ കണമലയിലേക്ക് വരുന്ന സമയത്താണ് അപകടം ഉണ്ടായത്.

കണമലയിൽ താമസിക്കുന്ന രാഹുൽ എന്നയാളുടെ സൈലോ വാനാണ് ഓട്ടോയുമായി ഇടിച്ചത്.

സംഭവ സ്ഥലത്തേക്ക് ആംബുലൻസ് എത്തുവാൻ കാലതാമസം എടുത്തതിൽ നാട്ടുകാര്ക്ക് അമര്ഷം ഉണ്ട്. കണമലയിൽ ക്യാമ്പ്‌ ചെയ്തിരുന്ന ആംബുലൻസ് ഏതാനും കിലോമീറ്ററുകൾ അടുത്തുള്ള അപകട സ്ഥലത്ത് എത്തുവാൻ അരമണിക്കൂർ സമയം എടുത്തു. ഏകദേശം അതെ സമയതുതന്നെ എരുമേലിയിൽ നിന്നും പുറപ്പെട്ട ആംബുലൻസ്ഉം സ്ഥലത്ത് എത്തി ചേർന്നിരുന്നു.

1-web-accident-at-mookkanpetti
0-web-accident-at-mookkanpetti

3-web-accident-at-mookkanpetti

4-web-accident-at-mookkanpetti

7-web-accident-at-mookknapetti

 

2-web-accident-mookkenpetti