കണമല അട്ടിവളവിൽ‍ ബ്രേക്ക് നഷ്ടപ്പെട്ട കെ എസ്ആർ ടി സി ബസ്സ് തീർ‍ഥാടക വാഹനത്തിൽ ഇടിച്ചു നിരവധിപേർക്ക് പരുക്കേറ്റു.

കണമല അട്ടിവളവിൽ‍  ബ്രേക്ക് നഷ്ടപ്പെട്ട കെ എസ്ആർ ടി സി ബസ്സ്  തീർ‍ഥാടക വാഹനത്തിൽ ഇടിച്ചു നിരവധിപേർക്ക് പരുക്കേറ്റു.


എരുമേലി : കണമല അട്ടിവളവിൽ‍ ബ്രേക്ക് നഷ്ടപ്പെട്ട കെ എസ്ആർ‍ ടി സി ബസ്സ് എതിരെവന്ന, ശബരിമല തീർ‍ഥാടകർ‍ സഞ്ചരിച്ചിരുന്ന മിനിബസ്സിൽ ഇടിച്ച് പന്ത്രണ്ട് പേർ‍ക്ക് പരുക്കേറ്റു . ഗുരുതരമായി പരുക്കേറ്റ എട്ടു വയസ്സുകാരനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു . മറ്റുള്ളവരെ മുക്കൂട്ടുതറ അസ്സീസ്സി ആശുപത്രിയിൽ‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകിട്ടാണ് അപകടം ഉണ്ടായത്. ആന്ധ്രപ്രദേശിൽ നിന്നും എത്തിയവരായിരുന്നു അപകടത്തിൽ പെട്ട മിനിബസ്സിൽ സഞ്ചരിച്ചിരുന്നത്.
എരുമേലിയിൽ‍ നിന്നും പമ്പയ്ക്ക് പോയ കെ എസ്ആർ‍ ടി സി ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് ഇടയാക്കിയതെന്ന് നാട്ടുകാർ‍ പറയുന്നു.