കാഞ്ഞിരപ്പള്ളിയിൽ സ്‌കൂട്ടർ‍ ബസുമായി കൂട്ടിയിടിച്ച് രണ്ട് പേർ‍ക്ക് പരുക്ക്

കാഞ്ഞിരപ്പള്ളിയിൽ സ്‌കൂട്ടർ‍ ബസുമായി കൂട്ടിയിടിച്ച് രണ്ട് പേർ‍ക്ക്  പരുക്ക്

കാഞ്ഞിരപ്പള്ളിയിൽ സ്‌കൂട്ടർ‍ ബസുമായി കൂട്ടിയിടിച്ച് രണ്ട് പേർ‍ക്ക് പരുക്ക്

കാഞ്ഞിരപ്പള്ളി: പിക് വാനിനെ മറികടക്കാന്‍ ശ്രമിക്കവെ സ്‌കൂട്ടർ ബസുമായി കൂട്ടിയിടിച്ച് രണ്ട് പേർ‍ക്ക് പരിക്ക്. കാഞ്ഞിരപ്പള്ളിയിലെ ഫുട് വെയർ‍ സ്ഥാപനത്തിലെ ജീവനക്കാരായ മാഹി സ്വദേശി ഹസീബ് (22), പൊൻകുന്നം സ്വദേശി ഷിജാസ് (20) എന്നിവർ‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റയിവരെ ജനറൽ‍ ആശുപത്രിയിൽ‍ പ്രവേശിപ്പിച്ച് പ്രാഥമീക ചികിത്സ നല്‍കിയ ശേഷം കോട്ടയത്തെ സ്വാകര്യ ആശുപത്രിയിൽ‍‍ പ്രവേശിപ്പിച്ചു.

കാഞ്ഞിരപ്പള്ളി-തമ്പലക്കാട് റോഡിൽ‍ ഐ.സി.ഐ.സി ബാങ്കിന് സമീപം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. പുളിമാവിന് സമീപമുള്ള താമസസ്ഥലത്തേക്ക് പോവുകയായിരുന്നു സ്‌കൂട്ടറും കാഞ്ഞിരപ്പള്ളി ഭാഗത്തേക്ക് വരികയായിരുന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റയിവരെ നാട്ടുകാർ‍ ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ‍ സ്വീകരിച്ചു.