തീർത്ഥാട വാഹനം മറിഞ്ഞു ഒമ്പതുപേർക്ക് പരുക്ക്

തീർത്ഥാട വാഹനം മറിഞ്ഞു  ഒമ്പതുപേർക്ക് പരുക്ക്


മുണ്ടക്കയം ഈസ്റ്റ്.   ദേശീയ പാതയിലെ കൊടികുത്തി ചാമപ്പാറ വളവിൽ ആന്ധ്ര സ്വദേശികളായ ശബരിമല തീർത്ഥാടകരുടെ ടെംമ്പോവാൻ മറിഞ്ഞ്  ഒൻപത് പേർക്ക് പരുക്ക് . ആറ് പേർ പരുക്കേൽക്കാതെ രക്ഷപെട്ടു.

     പരിക്കേറ്റ മഹേന്ദ്ര (41) ഗംഗാധർ(37) വീര വെങ്കിടവീരകുമാർ (8) ഗോപിനാഥ് (14) ഗംഗപ്പ (49) കുമാർ (50) ആഞ്ജനപ്പ (40) കൃഷ്ണമൂർത്തി (47) കിരൺ (26) എന്നിവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

   വ്യാഴാഴ്ച വൈകീട്ട് 6.15 ഓടെയാണ് അപകടം. ശബരിമല ദർശനത്തിന് പോകുകയായിരുന്നു തീർത്ഥാടകർ .

    പെരുവന്താനം എസ്.എച്ച്.ഒ ഹരിദാസിന്റെ നേതൃത്വത്തിലുള്ള പോലീസും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.