എതിരെ വന്ന വാഹനത്തിന്റെ ശക്തമായ വെളിച്ചം കണ്ണിലടിച്ചു; പൊൻകുന്നത്ത് നിയന്ത്രണം വിട്ട് കാർ വൈദ്യുതി പോസ്റ്റിടിച്ചു തകർത്തു..

എതിരെ വന്ന വാഹനത്തിന്റെ ശക്തമായ വെളിച്ചം കണ്ണിലടിച്ചു;  പൊൻകുന്നത്ത് നിയന്ത്രണം വിട്ട് കാർ വൈദ്യുതി പോസ്റ്റിടിച്ചു തകർത്തു..

പൊൻകുന്നം: കാർ നിയന്ത്രണം വിട്ടപകടത്തിൽപ്പെട്ട് ഡ്രൈവർക്ക് പരിക്ക്.ആലപ്പുഴ കരുമാടി പുത്തൻപുരയിൽ ജയേഷി(24)നാണ് പരിക്കേറ്റത്. കൈക്ക് പരിക്കേറ്റ ഇയാളെ ആദ്യം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും പിന്നിട് വിദഗ്ദ പരിശോധനക്കായി കോട്ടയം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി 11 ഓടെ ദേശിയപാത 183ൽ കോ.ഓപ്പറേറ്റീവ് ബാങ്കിന് സമീപമായിരുന്നു അപകടം.തിരുവനന്തപുരത്തു നിന്നും – കാഞ്ഞിരപ്പള്ളിയിലെത്തി മടങ്ങുന്നതിനിടെ എതിരെ വന്ന വാഹനത്തിന്റെ ശക്തമായ വെളിച്ചം കണ്ണിലടിച്ച് കാർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് നിയന്ത്രണം വിട്ട് കട വരാന്തയിലേക്ക് ഇടിച്ചു കയറി നിൽക്കയായിരുന്നു. കണ്ണിൽ വാഹനത്തിന്റെ വെളിച്ചം അടിച്ചതാണ് അപകട കാരണമെന്ന് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന ഡ്രൈവർ ജയേഷ് പറഞ്ഞു.

പൊൻകുന്നം പോലിസ് സ്ഥലത്ത് എത്തിയാണു് ജയേഷിനെ ആശുപത്രിയിൽ എത്തിച്ചത്.തിരുവനന്തപുരത്ത് നിന്ന് ഓൺലൈൻ വഴി ലഭിച്ച ഓട്ടമായിരുന്നു കാഞ്ഞിരപ്പള്ളിയിലേക്ക്. അപകടത്തിൽ കാറിന്റെ മുൻവശം പൂർണമായും തകർന്നു.