പാലാ-പൊന്‍കുന്നം റോഡില്‍ മാരുതി വാനുകള്‍ കൂട്ടിയിടിച്ച് രണ്ടു പേര്‍ക്കു പരിക്ക്

പാലാ-പൊന്‍കുന്നം റോഡില്‍  മാരുതി വാനുകള്‍ കൂട്ടിയിടിച്ച് രണ്ടു പേര്‍ക്കു പരിക്ക്

എലിക്കുളം: പാലാ-പൊന്‍കുന്നം റോഡില്‍ മഞ്ചക്കുഴിക്കും കുരുവിക്കൂടിനുമിടയില്‍ മാരുതി വാനുകള്‍ കൂട്ടിയിടിച്ച് രണ്ടു പേര്‍ക്കു പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ വയലാ ഇടയ്ക്കാട്ട് പടിഞ്ഞാറേക്കര ബാലകൃഷ്ണന്‍ നായരെ(60) കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. നിസാര പരിക്കേറ്റ ഇളങ്ങുളം കൊപ്രാക്കളം ഇരുമ്പുകുത്തിയില്‍ അജയനെ(45) പ്രാഥമിക ചികിത്സയ്ക്കു ശേഷം വിട്ടയച്ചു.

ഇന്നലെ രാവിലെ 9.30നായിരുന്നു അപകടം. ഇളങ്ങുളത്തു നിന്നു പൈകയിലേക്കു പോവുകയായിരുന്ന അജയന്‍ ഓടിച്ചിരുന്ന വാനില്‍ എതിരേ വന്ന മാരുതിവാന്‍ ഇടിച്ചു മറിയുകയായിരുന്നു. കൂട്ടിയിടിയുടെ ആഘാതത്തില്‍ ഇരുവാഹനങ്ങളും പൂര്‍ണമായും തകര്‍ന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ഏറെ പണിപ്പെട്ടാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കാഞ്ഞിരപ്പള്ളിയില്‍ ഫയര്‍ ഫോഴ്‌സും പൊന്‍കുന്നം പോലീസും സ്ഥലത്തെത്തി.

van-accident2