സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന ആറു വയസ്സുകാരനേയും ബന്ധുവിനെയും ഇടിച്ചിട്ട ഇന്നോവ കാർ നിർത്താതെ പോയി, പരിക്കേറ്റ ബാലനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മുണ്ടക്കയം വേലനിലം ഉറുമ്പിൽ ജോസഫ്‌ തോമസ്‌, സഹോദര പുത്രൻ അലൻ സന്തോഷ് എന്നിവർ സ്കൂട്ടറിൽ സഞ്ചരിക്കവേ വെളിച്ചിയാനിക്ക് സമീപം വച്ച്, പിന്നാലെ അമിതവേഗത്തിൽ വന്ന ഇന്നോവ കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരുക്കേറ്റ അവരെ സഹായിക്കാതെ, കാർ യാത്രികർ വേഗത്തിൽ ഓടിച്ചു പോവുകയായിരുന്നു.

ഞായറാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് അപകടം നടന്നത്. ദേശിയ പാത 183 യിൽ വെളിച്ചിയാനിക്ക് സമീപത്തായിരുന്നു അപകടം. പരുക്ക് പറ്റിയ ഇവരെ ഇത് വഴി വന്ന യാത്രക്കാരാണ് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് അലനെ പിന്നിട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

കങ്ങഴയിലെ അലൻന്റെ വീട്ടിലേക്കു പോകുന്ന വഴിക്ക് ആയിരുന്നു അപകടം ഉണ്ടായത്. സംഭവത്തിൽ കാഞ്ഞിരപ്പള്ളി പോലീസ് അന്വേഷണം ആരംഭിച്ചു.