ചിറക്കടവിൽ തീർത്ഥാടക വാഹനം ഓട്ടോയിൽ ഇടിച്ചു; ഒരാൾ മരിച്ചു; രണ്ടുപേർക്ക് ഗുരുതര പരുക്ക്..

ചിറക്കടവിൽ തീർത്ഥാടക വാഹനം ഓട്ടോയിൽ ഇടിച്ചു;  ഒരാൾ മരിച്ചു; രണ്ടുപേർക്ക് ഗുരുതര പരുക്ക്..

ചിറക്കടവ് : പൊൻകുന്നം ചിറക്കടവ് റോഡിൽ മണക്കാട്ട് ക്ഷേത്രത്തിന്റെ സമീപത്തു വച്ചുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേരെ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശബരിമല തീർത്ഥാടനം കഴിഞ്ഞു വരികയായിരുന്ന തീർത്ഥാടകർ സഞ്ചരിച്ച ടെമ്പോ ട്രാവലറും ഓട്ടോയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. തിങ്കളാഴ്ച വൈകുന്നേരം നാലേകാലോടെയായിരുന്നു അപകടം നടന്നത്.

ചിറക്കടവ് കാവുംഭാഗം പടിഞ്ഞാറേകുറ്റിയിൽ വിനോദ് പി.എൻ (32) അപകടത്തിൽ മരണപെട്ടു. കാവുഭാഗം സ്വദേശികളായ പൂതക്കുഴി വീട്ടിൽ മധുസൂദൻ നായർ (42), കൊച്ചുപുരയിൽ ശ്രീജിത്ത് (32) എന്നിവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.