ദേവാലയത്തിലേക്ക് പോകവേ വീട്ടമ്മ കാറിടിച്ച് മരിച്ചു

ദേവാലയത്തിലേക്ക് പോകവേ  വീട്ടമ്മ  കാറിടിച്ച് മരിച്ചു

കാഞ്ഞിരപ്പള്ളി: ശനിയാഴ്ച രാവിലെ കാഞ്ഞിരപ്പള്ളി കത്തീഡ്രൽ‍ പള്ളിയിലേക്ക് പോകുവാൻ കുരിശിങ്കൽ കവലയിൽ ബസ്സിറങ്ങി റോഡ് മുറിച്ചുകടക്കവേ വീട്ടമ്മ കാറിടിച്ച് മരിച്ചു. പിണ്ണാക്കനാട് ചേറ്റുതോട് ഉഴുത്തുവാൽ ടോമിയുടെ ഭാര്യ റോസമ്മ (58) ആണ് മരിച്ചത്. അപകടത്തിൽ ഗുരുതര പരുക്കേറ്റ റോസമ്മയെ വേഗത്തിൽ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും, തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കുവാൻ സാധിച്ചില്ല. പൊൻകുന്നം ഭാഗത്തു നിന്നും വരികയായിരുന്ന കോഴിക്കോട് സ്വദേശികൾ സഞ്ചരിച്ച കാറാണ് ഇടിച്ചത്.

റോസമ്മയുടെ സംസ്‌ക്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് ചേറ്റുതോട് തറവാട്ട് വീട്ടിൽ‍ ആരംഭിച്ച് ഫാത്തിമ മാതാ പള്ളിയിൽ‍. പരേത കാഞ്ഞിരപ്പള്ളി അഞ്ചനാട്ട് കുടുംബാംഗമാണ്.
മക്കൾ‍: ആഷിക്, റോസ്മി.
മരുമകൻ‍: റോബിൻ‍സൺ ‍ കാട്ടാറുകുടിയിൽ‍ കടവൂർ‍, സൗത്ത് പുന്നമറ്റം.