വാഹനപകടത്തിൽ ആനക്കല്ല് പടിഞ്ഞാറേമുറിയിൽ ആഷിക് (21) മരണമടഞ്ഞു,

വാഹനപകടത്തിൽ ആനക്കല്ല് പടിഞ്ഞാറേമുറിയിൽ ആഷിക് (21)  മരണമടഞ്ഞു,

കാഞ്ഞിരപ്പള്ളി : തമിഴ്‌നാട് ശ്രീപെരുമ്പതൂരിൽ വച്ച് ബൈക്കും വാനും കൂട്ടിയിടിച്ച്, ബൈക്ക് യാത്രികനായ കാഞ്ഞിരപ്പള്ളി ആനക്കല്ല് പടിഞ്ഞാറേമുറിയിൽ ആഷിക് (21) മരണമടഞ്ഞു. പരേതനായ ഔസേപ്പച്ചൻ പടിഞ്ഞാറെമുറിയുടെ മകൻ ആലത്തൂർ വടക്കഞ്ചേരിയിൽ‍ താമസിക്കുന്ന പടിഞ്ഞാറേമുറിയിൽ ഷാജിയുടെ മൂത്ത മകനാണ് മരണപ്പെട്ട ആഷിക്. ഫാഷന്‍ ഡിസൈനിംഗ് വിദ്യാർ‍ഥിയാണ് ആഷിക്. .
സംസ്കാരം നാളെ രാവിലെ പതിനൊന്നു മണിക്ക് വടക്കഞ്ചേരി ലൂർദ് മാതാ പള്ളിയിൽ .

ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു അപകടം നടന്നത്. സുഹൃത്തിനൊപ്പം ബൈക്കിന്റെ പിറകിൽ ഇരുന്നു യാത്രചെയ്യവേ അപകടത്തിൽ പെടുകയായിരുന്നു കൂടെയുണ്ടായിരുന്ന സുഹൃത്തിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പതിനഞ്ചു വർഷങ്ങൾക്കു മുൻപ് ആനക്കല്ലിൽ നിന്നും വടക്കഞ്ചേരിയിലേക്ക് ഷാജിയും കുടുംബവും താമസം മാറിയിരുന്നു.