ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിലെ വീട്ടിലേക്കു ഇടിച്ചുകയറി , ഒരാൾ മരിച്ചു..

ശബരിമല   തീർത്ഥാടകർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട്  റോഡരികിലെ വീട്ടിലേക്കു ഇടിച്ചുകയറി , ഒരാൾ മരിച്ചു..

എരുമേലി : ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ടു വീട്ടിലേക്കു ഇടിച്ചുകയറി , കർണാടക സ്വദേശി ഗുരുസ്വാമി അപകടത്തിൽ ദാരുണമായി മരണപെട്ടു. മുട്ടപ്പള്ളിയിൽ ഇന്ന് പുലർച്ചയോടെയായിരുന്നു അപകടം. നടന്നത്.

ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കർണ്ണാടക സ്വദേശികളുടെ കാർ നിയന്ത്രണം വിട്ട് കണമല സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡംഗവും മുൻ വില്ലേജ് അസിസ്റ്റന്റുമായ മലമ്പാറയ്ക്കൽ എം എം . തമ്പിയുടെ വീട്ടിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ വീടിന്റെ സിറ്റൗട്ടും മുറിയും ഉൾപ്പെടെ ഭാഗികമായി തകർന്നു. കർണാടക സ്വദേശി 75 വയസുള്ള ദോദ്ദ മനുംഅപ്പയാണ് അപകടത്തിൽ മരിച്ചത്. മറ്റുള്ള ആരുടേയും പരിക്ക് ഗുരുതരമല്ല. എരുമേലി പോലിസ് എത്തി മേൽനടപടികൾ സ്വീകരിച്ചു.
ഡ്രൈവർ യാത്രയിയ്ക്കിടെ ഉറങ്ങിയതാകാം അപകടകാരണമെന്ന് സംശയിക്കുന്നു.