കാഞ്ഞിരപ്പള്ളിയിൽ വാഹനാപകടം: ഒരാൾ മരിച്ചു

കാഞ്ഞിരപ്പള്ളിയിൽ വാഹനാപകടം: ഒരാൾ മരിച്ചു

കാഞ്ഞിരപ്പളളി : ഇന്ന് വെളുപ്പിന് മൂന്നുമണിയോടെ കാഞ്ഞിരപ്പളളി പേട്ട സ്കൂളിനു സമീപത്ത് നടന്ന വാഹനാപകടത്തിൽ ഒരാൾ മരിച്ചു. തമിഴ്നാട് കമ്പത്തു നിന്ന് പച്ചക്കറി കയറ്റി വന്ന പിക്കപ്പും, എതിരെവന്ന 407 മിനി ലോറിയുമായി കൂട്ടിയിച്ചുണ്ടായ അപകടത്തിൽ പിക്കപ്പിന്റെ ഡ്രൈവർ കമ്പം സ്വദേശി അബു താഹിർ എന്നയാളാണ് മരിച്ചത് .

പിക്കപ്പിന്റെ ഡ്രൈവർ ഓട്ടത്തിനിടെ മയങ്ങിപോയതാണ് അപകടകാരണം എന്നാണ് അനുമാനിക്കുന്നത്.