തീർത്ഥാടകർ സഞ്ചരിച്ച മിനി ബസ് നിയന്ത്രണം വിട്ട് റോഡിൽ തല കീഴായി മറിഞ്ഞു; വൻദുരന്തം ഒഴിവായി

തീർത്ഥാടകർ സഞ്ചരിച്ച മിനി ബസ് നിയന്ത്രണം വിട്ട്  റോഡിൽ തല കീഴായി മറിഞ്ഞു; വൻദുരന്തം ഒഴിവായി

മുണ്ടക്കയം / കോരുത്തോട്: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച മിനി ബസ് കോരുത്തോടിന് സമീപം കോസടിയിലെ റോഡിൽ തല കീഴായി മറിഞ്ഞു മൂന്നു പേർക്ക് പരുക്കേറ്റു . റോഡിൻറെ താഴെയുണ്ടായിരുന്ന വീടിന്റെ മുകളിലേക്കയ്ക് വാഹനം ചെരിഞ്ഞു എങ്കിലും വീടിന്റെ മുകളിലേയ്ക്കു വീഴാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി.

ശബരിമല ദർശനം കഴിഞ്ഞു മടങ്ങുകയായിരുന്ന മധുര സ്വദേശികളുടെ വാഹനമാണ് അപകടത്തിൽ പെട്ടത്. കോരുത്തോടിന് സമീപം കോസടിയിലെ കയറ്റം കയറി കൊണ്ടിരുന്ന മിനി ബസാണ് നിയന്ത്രണം വിട്ട് പിന്നോട്ട് ഉരുണ്ട് തല കീഴായി മറിഞ്ഞത്.അപകട ത്തിൽ മൂന്നു തീർത്ഥാടകർക്ക് പരിക്കേറ്റു.

രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം. അപകടത്തിൽ പരിക്കേറ്റവരെ നാട്ടുകാർ മുണ്ടക്കയം ഗവ: ആശുപത്രിയിൽ പ്രവേശിപ്പിച്ചു.