പൊടിമറ്റത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു

പൊടിമറ്റത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച്  വിദ്യാര്‍ഥി മരിച്ചു

കാഞ്ഞിരപ്പള്ളി : ദേശീയപാത 183 ൽ പൊടിമറ്റം കവലയ്ക്ക് സമീപം ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ചാമംപതാലിൽ താമസിക്കുന്ന പാലക്കാട് കുഴൽമന്ദം കന്നകുഴിവടക്കേതിൽ കെ. ജി. വിജയന്റെ മകൻ ഗോകുൽ ഹരിഷ് (19) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പൊൻകുന്നം ഒന്നാംമൈൽ ജോളിഭവൻ റെജിയുടെ മകൻ അക്ഷയ് (20) പരുക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

തിങ്കളാഴ്ച ഉച്ചയ്ക്ക് 12 ന് മുണ്ടക്കയത്തു നിന്നും സിനിമ കണ്ടു മടങ്ങവെ പൊടിമറ്റം എഫ്. സി. സി. കോണ്‍വന്റിനു മുന്‍പിലായിരുന്നു സംഭവം. സംഭവത്തെ തുടര്‍ന്ന് നാട്ടുകാരും പോലീസും ചേര്‍ന്ന് 26 ാം മൈല്‍ മേരീക്യൂന്‍സ് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഗോകുല്‍ മരിച്ചു. പാമ്പാടി കെ. ജി. കോളജില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് ഗോകുല്‍. മാതാവ് കെ. പി. സുധ, വാഴൂര്‍ പി. എച്ച്. സിയില്‍ ജൂനിയര്‍ ഹെല്‍ത്ത് നേഴ്‌സായി ജോലി ചെയ്യുകയാണ്. കുടുംബസമേതം ഇവര്‍ ചാമംപതാലില്‍ ഹെല്‍ത്ത് സെന്റര്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുകയാണ്.

മൃതദേഹം ഇന്നു രാവിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം പാമ്പാടി കെ. ഇ. കോളജില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. വൈകിട്ട് പാലക്കാട് കുഴല്‍മന്ദത്തുള്ള വീട്ടുവളപ്പില്‍ സംസ്‌ക്കാരം നടത്തും. സഹോദരന്‍: ഗൗതം ഹരിഷ് (ശ്രേയസ് പബ്ലിക് സ്‌കൂള്‍ എട്ടാം ക്‌ളാസ് വിദ്യാര്‍ഥി, പൊന്‍കുന്നം).

വാർത്ത വിശദമായി വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക :