പാറത്തോട്ടിൽ സ്കൂട്ടർ ലോറിയുമായി കൂട്ടിയിടിച്ച് യുവാവിന് പരുക്ക്

പാറത്തോട്ടിൽ  സ്കൂട്ടർ ലോറിയുമായി കൂട്ടിയിടിച്ച് യുവാവിന് പരുക്ക്


കാഞ്ഞിരപ്പള്ളി: സ്കൂട്ടർ ലോറിയുമായി കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരുക്ക്. ഇടക്കുന്നും കല്ലികുന്നേൽ ജോമോൻ – (29)-നെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിയോടെ ദേശീയ പാതയിൽ പാറത്തോട് 28 കവലയ്ക്ക് സമീപമായിരുന്നു അപകടം. തൊട്ടുപിന്നാലെ എത്തിയ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോഫീ ജോസഫും, വൈസ് പ്രസിഡന്റ് അഡ്വ.പി.എ.ഷെമീറും ,ഓട്ടോറിക്ഷ ഡ്രൈവർ പാറത്തോട് പുത്തൻവീട്ടിൽ കുഞ്ഞുമോനും ചേർന്ന് പരുക്കേറ്റ ജോമോനെ കാത്തിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി കോട്ടയത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു.