ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു


മുണ്ടക്കയം ഈസ്റ്റ്: ദേശീയപാതയിൽ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. മേലോരം ഉന്നത്തോലിൽ സിബിച്ചൻ ഏലിയാസ് (46) ആണ് മരിച്ചത്.

ശനിയാഴ്ച രാത്രി 8 മണിയോടെ ദേശീയ പാതയിൽ സെന്റ് ആന്റണിസ് സ്കൂളിനു സമീപമായിരുന്നു അപകടം. ജോലി സംബന്ധമായി പത്തനംതിട്ട പോയ ശേഷം തിരികെ മേലോരത്തെ വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു അപകടം. ഉടൻ എം.എം. ടി. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭാര്യ: ഷൈബി,ഇളങ്കാട് കൊച്ചു കണ്ണാട്ടു കുടുംബാംഗം
മക്കൾ:ആൽവിൻ, അഡോൺ