പൊൻകുന്നത്ത് നിയന്ത്രണം വിട്ട വാൻ വൈദ്യുത പോസ്റ്റ് ഇടിച്ചു തകർത്തു

പൊൻകുന്നത്ത് നിയന്ത്രണം വിട്ട വാൻ  വൈദ്യുത പോസ്റ്റ്  ഇടിച്ചു തകർത്തു

പൊൻകുന്നത്ത് നിയന്ത്രണം വിട്ട വാൻ വൈദ്യുത പോസ്റ്റ് ഇടിച്ചു തകർത്തു

പൊൻകുന്നം : ദേശീയപാതയിൽ പൊൻകുന്നം പഴയചന്തയുടെ സമീപം ഭക്ഷ്യവസ്തുക്കളുമായി പോയ വാൻ നിയന്ത്രിണം വിട്ട് വൈദ്യുത പോസ്റ്റിലിടിച്ചു .കട്ടപ്പനയിൽ നിന്നും ഭക്ഷ്യവസ്തുക്കളുമായി വന്ന വാഹനമാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ അർക്കും പരിക്കില്ല.

എസ്.എച്ച് യു പി സ്കൂളിന് സമീപത്തെ വളവിൽ നിയന്ത്രണം വിട്ട് വാഹനം പോസ്റ്റിലിടിക്കുകയായിരുന്നു.തുടർച്ചയായ രണ്ടാം ദിവസമാണ് ഈ ഭാഗത്ത് അതേപോലെയുള്ള അപകടമുണ്ടാകുന്നത്. രണ്ട് അപകടങ്ങളിലും വൈദ്യുതി പോസ്റ്റുകൾ തകർന്നു പോയിരിക്കുന്നു.

പൊൻകുന്നം – മണിമല റോഡിൽ ചിറക്കടവ് മഞ്ഞപ്പള്ളിക്കുന്നിൽ നിയന്ത്രണം വിട്ട കാർ റോഡരികിലെ കൽക്കെട്ട് തകർത്ത് പഴയ കെട്ടിടത്തിന്റെ മുറ്റത്തേക്ക് മറിഞ്ഞപ്പോൾ. ഇന്നലെ നടന്ന അപകടത്തിൽ ആർക്കും പരുക്കില്ല.