മുളക്‌പൊടി വിതറി ആക്രമണം : വ്യക്തിവിരോധം മൂലമുള്ള കൊട്ടേഷൻ എന്ന് സൂചന; നാലുപേർ പിടിയിൽ

മുളക്‌പൊടി വിതറി ആക്രമണം : വ്യക്തിവിരോധം മൂലമുള്ള കൊട്ടേഷൻ എന്ന് സൂചന; നാലുപേർ  പിടിയിൽ

കാഞ്ഞിരപ്പള്ളി : കുന്നുംഭാഗത്ത് ബൈക്കിലെത്തിയ രണ്ടംഗ സംഘം വ്യാപാരിയുടെ മുഖത്തേയ്ക്കു മുളക്‌പൊടി വിതറി ആക്രമണം നടത്തിയത് മോഷണത്തിന് വേണ്ടിയല്ല എന്നാണ് സൂചനകൾ ലഭിക്കുന്നത്. ആക്രമണം നടത്തിയ കാഞ്ഞിരപ്പള്ളി സ്വദേശികളായ രണ്ടു യുവാക്കൾ ഉൾപ്പെടെ നാലുപേർ പോലീസ് പിടിയിലായി. അയൽക്കാർ തമ്മിലുള്ള വ്യക്തിവിരോധം മൂലം കൊട്ടേഷൻ കൊടുത്തതാണെന്നാണ് കരുതപ്പെടുന്നത്. പോലീസ് അന്വേഷണം തുടരുന്നു. പ്രധാന പ്രതികൾ ഉടൻതന്നെ അറസ്റ്ററിൽ ആകും എന്നാണ് കരുതപ്പെടുന്നത്.

കുന്നും ഭാഗത്ത് ബ്രൈറ്റ് ഏജൻസി എന്ന സ്ഥാപനം നടത്തുന്ന ചെങ്ങളം സ്വദേശിയായ ബിനോ ടോണിയോയുടെ നേരെയാണ് ആക്രമണം ഉണ്ടായത്. ബിനോ കടയിൽ ഇരിക്കുമ്പോൾ രാവിലെ ഒൻപതേ മുക്കാലോടെ ബൈക്കിലെത്തിയ രണ്ടംഗ സംഘം കടയുടെ ഉള്ളിൽ പ്രവേശിച്ചു സാധനങ്ങളുടെ വില ചോദിച്ചു അകത്തേക്ക് കടന്നു.

കടയുടെ ഉള്ളിലെത്തിയപ്പോൾ ഒരാൾ പിറകിൽ നിന്നും ബിനോയുടെ തലയിൽ അടിച്ചു. മറ്റെയാൾ കൈയിൽ കരുതിയിരുന്ന മുളക് അരച്ചത് ബിനോയുടെ കണ്ണിലേക്കു കൈകൊണ്ടു പൊതിഞ്ഞു. മുളകുപൊടി കണ്ണിൽ വീണു നിറഞ്ഞതോടെ ബിനോ ഉറക്കെ നിലവിളിച്ചു. തുടർന്ന് അക്രമികൾ ബിനോയെ നിലത്തിട്ടു ചവിട്ടുകയും മർദിക്കുകയും ചെയ്തു. തുടർന്ന് അക്രമികൾ
കടയിൽ ഉണ്ടായിരുന്ന മുപ്പത്തിരണ്ടായിരം രൂപ അപഹരിക്കുകയും ചെയ്തു.

വേഗത്തിൽ പുറത്തിറങ്ങിയ അക്രമികൾ ബൈക്കിൽ കാഞ്ഞിരപ്പള്ളി ഭാഗത്തേക്ക് പാഞ്ഞു. നിലവിളിച്ചുകൊണ്ട് ബിനോ അവരുടെ പിറകെ പുറത്തേക്കു വന്നു. ബിനോയുടെ ഉറക്കെയുള്ള വിളികേട്ടു അടുത്തുണ്ടായിരുന്നവർ ഓടികൂടിയെങ്കിലും അക്രമികളെ പിടികൂടുവാനായില്ല .

പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിൽ കാഞ്ഞിരപ്പള്ളി ആനക്കൽ സ്വദേശികളായ അലൻ , അജീഷ് എന്നീ രണ്ടു യുവാക്കളാണ് ആക്രമണം നടത്തിയതെന്ന് മനസ്സിലാക്കി. അവരെ പിടികൂടിയതോടെ അവരെ “പണി” ക്കു നിയോഗിച്ച നൗഷാദ് , അജ്മൽ എന്നിവർ കൂടി പോലീസ് കസ്റ്റഡിയിൽ ആയി. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചകൾ ലഭിക്കുന്നത്.

പ്രതികളെ ജില്ലാ പോലീസ് മേധാവി ശ്രീ .ഹരി ശങ്കർ ഐ.പി. എസ്സിന്റെ നിർദ്ദേശപ്രകാരം കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി ശ്രീ. എസ് .മധുസൂദനന്റെ നേതൃത്വത്തിൽ പൊൻകുന്നം സർക്കിൾ ഇൻസ്പെക്ടർ കെ .ആർ മോഹൻദാസ് ,സബ് ഇൻസ്പെക്ടർ സന്തോഷ് കുമാർ ,ഷാഡോ പോലീസ് അംഗങ്ങളായ എസ്. ഐ പി .വി വർഗീസ് ,എ .എസ്. ഐ എം. എ ബിനോയ് ,സീനിയർ സിവിൽ പോലീസ് ഓഫിസർമാരായ അഭിലാഷ് കെ. എസ് , നവാസ് ,റിച്ചാർഡ്, ശ്യാം .എസ്. നായർ ,വിജയരാജ് എന്നിവർ ചേർന്നാണ് പിടികൂടിയത്.

അയൽക്കാർ തമ്മിലുള്ള വ്യക്തിവിരോധം മൂലം കൊട്ടേഷൻ കൊടുത്തതാണെന്നാണ് കരുതപ്പെടുന്നത്. പോലീസ് അന്വേഷണം തുടരുന്നു. പ്രധാന പ്രതികൾ ഉടൻതന്നെ അറസ്റ്ററിൽ ആകും എന്നാണ് കരുതപ്പെടുന്നത്.