എരുമേലി സെന്റ് തോമസ് ഹൈസ്‌കൂളിൽ കേന്ദ്രസർക്കാർ അടൽ ടിങ്കറിങ് ലാബ് അനുവദിച്ചു

എരുമേലി സെന്റ്  തോമസ് ഹൈസ്‌കൂളിൽ  കേന്ദ്രസർക്കാർ അടൽ ടിങ്കറിങ് ലാബ് അനുവദിച്ചു

എരുമേലി : എരുമേലി സെന്റ് തോമസ് എച്ച്എസ് എസ്സിൽ കേന്ദ്ര കേന്ദ്ര സർക്കാർ പദ്ധതിയിൽ ഉൾപ്പെട്ട അടൽ ടിങ്കറിങ് ലാബ് അനുവദിച്ചു. രാജ്യത്ത് 10 ലക്ഷം ശാസ്ത്ര സാങ്കേതിക പ്രതിഭകളെ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ നടപ്പാക്കുന്ന അടൽ ഇന്നൊവേഷൻ പദ്ധതിയുടെ ഭാഗമായിയാണ് തെരെഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിൽ അടൽ ടിങ്കറിങ് ലാബുകൾ അനുവദിക്കുന്നത്. കോട്ടയം ജില്ലയിൽ നിന്നും 14 സ്കൂളുകൾക്കു അനുവദിച്ചിട്ടുണ്ട് .

രാജ്യത്താകമാനം 10 ലക്ഷത്തോളം ശാസ്ത്ര സാങ്കേതിക പ്രതിഭകളെ സൃഷ്ടിക്കുകയാണ് ലക്ഷ്യം. ലാബ് സ്ഥാപിക്കുന്നതിന് ഓരോ വിദ്യാലയത്തിനും 20 ലക്ഷം രൂപ വീതം ലഭിക്കും. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനായി ആദ്യഘട്ടത്തിൽ 10 ലക്ഷം രൂപ. തുടർന്ന് അഞ്ചു വർഷത്തേക്കു തുടർചെലവുകൾക്കായി 10 ലക്ഷം രൂപ കൂടി നൽകും. ഗ്രാന്റ് ലഭിക്കുന്നതിന് സ്കൂളുകൾ പബ്ലിക് ഫിനാൻഷ്യൽ മാനേജ്മെന്റ് സംവിധാനം വഴി റജിസ്റ്റർ ചെയ്യണം.

തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ വിശാലമായ സൗകര്യങ്ങൾ വേണം. സ്വയം പ്രവർത്തിപ്പിച്ച് പഠിക്കാവുന്ന ഉപകരണങ്ങളടങ്ങിയ കിറ്റുകൾ, ത്രീ ഡി പ്രിന്റർ, റോബട്ട് കിറ്റ് തുടങ്ങിയവ സ്ഥാപിക്കുന്നതിനാണ് ആദ്യഘട്ടത്തിൽ 10 ലക്ഷം രൂപ നൽകുന്നത്. ഫണ്ട് ലഭിച്ച് ആറു മാസത്തിനകം ലാബ് സ്ഥാപിക്കണം.

സ്കൂളുകളുടെ പ്രവൃത്തിസമയം കഴിഞ്ഞ് ലാബ് ഉപയോഗിക്കാൻ കുട്ടികൾക്ക് അനുമതി നൽകണം. പ്രത്യേക പീരിയഡ് നീക്കി വയ്ക്കണമെന്നും നിർദേശമുണ്ട്. ഇത് പാഠ്യപദ്ധതിയുടെ ഭാഗമാക്കണം. ലാബിലേക്ക് അധ്യാപകരെ നിയമിക്കേണ്ട ചുമതല അതത് സ്കൂളുകൾക്കാണ്. ഓരോ സ്കൂളിനും അടുത്ത ദിവസങ്ങളിൽ മാർഗ നിർദേശങ്ങൾ ഇ–മെയിലിൽ നൽകും.

കോട്ടയം ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകൾ :

എസ്ബി ഹയർസെക്കൻഡറി സ്കൂൾ, ചങ്ങനാശേരി.

സിഎംഎസ് കോളജ് എച്ച്എസ്എസ്, കോട്ടയം.

മൗണ്ട് കാർമൽ ഗേൾ‍സ് ഹൈസ്കൂൾ, കോട്ടയം.

സെന്റ് ജോൺസ് ഹൈസ്കൂൾ, കുറുമണ്ണ്.

ഇൻഫന്റ് ജീസസ് ഹൈസ്കൂൾ, വടയാർ.

ഗിരിദീപം ബഥനി സെൻട്രൽ സ്കൂൾ, കോട്ടയം.

സിഎംഎസ് ഹൈസ്കൂൾ, കോട്ടയം.

ശ്രീ സരസ്വതി വിദ്യാമന്ദിർ സീനിയർ

സെക്കൻഡറി സ്കൂൾ, കാരിക്കോട്.

സെന്റ് ലിറ്റിൽ തെരേസാസ് ഗേൾ‍സ് എച്ച്എസ്എസ്,വൈക്കം.

സെന്റ് തോമസ് എച്ച്എസ്എസ്, എരുമേലി.

സെന്റ് അലോഷ്യസ് എച്ച്എസ്എസ്, അതിരമ്പുഴ.

അരവിന്ദ വിദ്യാമന്ദിരം, പള്ളിക്കത്തോട്.

ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ, ചെമ്മലമറ്റം.

ഗവ. എച്ച്എസ്എസ്, ചെങ്ങളം.