ഭാര്യ ഉപേക്ഷിച്ചതിന്റെ മനോവിഷമത്തിൽ ഭർത്താവ് ആത്മഹത്യ ചെയ്തു; കാണാതായെന്ന പരാതിയിൽ കേസെടുത്ത പോലീസ് വിവാഹവേദിയിൽ നിന്നും യുവതിയെ കണ്ടെത്തി കോടതിയിൽ ഹാജരാക്കി

ഭാര്യ ഉപേക്ഷിച്ചതിന്റെ  മനോവിഷമത്തിൽ ഭർത്താവ് ആത്മഹത്യ  ചെയ്തു; കാണാതായെന്ന പരാതിയിൽ കേസെടുത്ത പോലീസ് വിവാഹവേദിയിൽ നിന്നും യുവതിയെ കണ്ടെത്തി കോടതിയിൽ ഹാജരാക്കി

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയുടെ വരാന്തയിൽ വച്ച് പരിചയപ്പെട്ട പഴയിടം സ്വദേശി യുവാവിനൊപ്പം ഭർത്താവിനെ ഉപേക്ഷിച്ചു, വീട്ടിൽ ആത്മഹത്യാ കുറിപ്പെഴുതി വച്ചിട്ട് കാഞ്ഞിരപ്പള്ളി സ്വദേശി യുവതി ഒളിച്ചോടി. ഭാര്യ ഉപേക്ഷിച്ചതിന്റെ മനോവിഷമത്തിൽ ഭർത്താവ് ആത്മഹത്യ ചെയ്തു. യുവതിയ കാണാതായെന്ന ബന്ധുക്കളുടെ പരാതിയിൽ കേസെടുത്ത പോലീസ് വിവാഹവേദിയിൽ നിന്നും പഴയിടം സ്വദേശി കാമുകനൊപ്പം യുവതിയെ കണ്ടുപിടിച്ചു കോടതിയിൽ ഹാജരാക്കി. .

കാഞ്ഞിരപ്പള്ളി : ഒന്നര വർഷങ്ങൾക്കു പ്രണയിച്ചു വിവാഹം കഴിച്ചവരാണ് കാഞ്ഞിരപ്പളി സ്വദേശി സാദിഖും (32) ഭാര്യ തൻസിയും (20). വീട്ടുകാരുടെയും നാട്ടുകാരുടെയും എതിർപ്പുകൾ വകവയ്ക്കാതെ സാഹസികമായി വിവാഹം കഴിച്ചവരാണ് അവർ. എന്നാൽ കുറഞ്ഞ കാലത്തിനുള്ളിൽ തന്നെ അവർ തമ്മിൽ പരസ്പര സംശയം ഉൾപ്പെടെ വിവിധ അഭിപ്രായ വ്യതാസങ്ങൾ ഉടലെടുത്തിരുന്നു.

ഒക്ടോബർ 31ന് സാദിഖിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. സാദിഖിനോട് പിണങ്ങി 30ന് ഭാര്യ തൻസി (20) വീടു വിട്ടിറങ്ങിപ്പോയിരുന്നതായി പൊലീസ് പറഞ്ഞു. താൻ ആത്മഹത്യ ചെയ്യാൻ പോവുകയാണെന്നും അതിൽ ആർക്കും പങ്കില്ലെന്നും എഴുതി വച്ച ശേഷമാണ് തൻസി വീടു വിട്ടത്. നവംബർ ഒന്നിന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം സാദിഖിന്റെ മൃതദേഹം സംസ്കരിച്ചു. തൻസിയെ കാണാനില്ലെന്നു വീട്ടുകാർ പൊലീസിൽ പരാതി നൽകി.. പോലീസ് അന്വേഷണവും ആരംഭിച്ചു.

തൻസി ചേർത്തലയിലുള്ളതായി സൈബർ സെൽ വഴി അറിഞ്ഞ പൊലീസ് ചേർത്തല പൊലീസിനെ വിവരം അറിയിച്ചു. തൻസിയും മണിമല പഴയിടം പുലയാർകുന്നേൽ അജയകുമാറും (26) തമ്മിലുള്ള വിവാഹം ചേർത്തലയ്ക്ക് സമീപമുള്ള ക്ഷേത്രത്തിൽ കഴിഞ്ഞപ്പോഴാണു പൊലീസ് അവിടെ എത്തുന്നത്. യുവതിയെ കാണാതായെന്ന പരാതിയുള്ളതിനാൽ പോലീസ് യുവതിയെ കണ്ടെത്തി കോടതിയിൽ ഹാജരാക്കി. തനിക്കു അജയകുമാറിനൊപ്പം പോകുവാനാണ് താത്പര്യമെന്ന് തൻസി കോടതിയിൽ മൊഴികൊടുത്തതോടെ ഇരുവരെയും കോടതി വിട്ടയച്ചു.

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ തൻസി ബന്ധുവിനു കൂട്ടിരിക്കുമ്പോഴാണു മറ്റൊരു രോഗിക്കൊപ്പം എത്തിയ അജയകുമാറിനെ പരിചയപ്പെട്ട് അടുപ്പത്തിലായതെന്നു പൊലീസ് പറഞ്ഞു. തുടർന്ന് ഇരുവരും അനുരാഗത്തിൽ ആവുകയും ഒളിച്ചോടുവാൻ തീരുമാനിക്കുകയുമായിരുന്നു.