അഡ്വ.എബ്രാഹം മാത്യു – ഇന്‍ഫാം കാഞ്ഞിരപ്പള്ളി രൂപതാ പ്രസിഡന്റ്

അഡ്വ.എബ്രാഹം മാത്യു – ഇന്‍ഫാം കാഞ്ഞിരപ്പള്ളി രൂപതാ പ്രസിഡന്റ്

കാഞ്ഞിരപ്പള്ളി: ഇന്‍ഡ്യന്‍ ഫാര്‍മേഴ്‌സ് മൂവ്‌മെന്റ് (ഇന്‍ഫാം) കാഞ്ഞിരപ്പള്ളി രൂപതാ പ്രസിഡന്റായി അഡ്വ.എബ്രാഹം മാത്യു പന്തിരുവേലിയെ രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ നിയമിച്ചു.

രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി, സര്‍വ്വീസില്‍ നിന്നും വിരമിച്ച സീനിയര്‍ ഉദ്യോഗസ്ഥരുടെ സംഘടനയായ അസോവയുടെ രൂപതാ പ്രസിഡന്റ് എന്നീ നിലകളില്‍ കഴിഞ്ഞ മൂന്നുവര്‍ഷം സ്തുത്യര്‍ഹമായ സേവനം ചെയ്തുവരുന്ന അദ്ദേഹം വിശിഷ്ടസേവനത്തിനുള്ള ഇന്‍ഡ്യന്‍ പ്രസിഡന്റ് മെഡല്‍ നേടിയ റിട്ടയേര്‍ഡ് പോലീസ് സൂപ്രണ്ടാണ്.