അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ

കോട്ടയം ജില്ലാ പഞ്ചായത്തിന്റെ പ്രസിഡണ്ടായി ഇന്നു തിരഞ്ഞെടുക്കപ്പെട്ട അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന് അനുമോദനങ്ങളും ആശംസകളും നേരുന്നു.
കേരള വിദ്യാർത്ഥി കോൺഗ്രസിലൂടെ ( KSC ) രാഷ്ട്രീയത്തിലും തുടർന്ന് പൊതു പ്രവർത്തന രംഗത്തും എത്തിയ അഡ്വ. സെബാസ്റ്റ്യൻ, ഇപ്പോൾ കൂവപ്പള്ളി സർവ്വീസ് സഹകരണ ബാങ്കിന്റെ പ്രസിഡണ്ടും കേരളാ കോൺഗ്രസ് (എം) സംസ്ഥാന സ്റ്റീയറിംഗ് കമ്മറ്റി അംഗവുമാണ്.
മുൻപൊരിയ്ക്കൽ കോട്ടയം ജില്ലാ പഞ്ചായത്തിന്റെ വൈസ് പ്രസിഡണ്ട് പദം അലങ്കരിച്ചിട്ടുള്ള സെബാസ്റ്റ്യൻ, ദീർഘനാൾ കേരളാ കോൺഗ്രസിന്റെ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം പ്രസിഡണ്ടായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഏറ്റെടുക്കുന്ന ഉത്തരവാദിത്വങ്ങൾ കൃത്യതയോടെയും ചിട്ടയോടെയും കഴിവുറ്റ രീതിയിലും നിർവ്വഹിയ്ക്കാൻ അന്യാദൃശപാടവമുള്ള അഡ്വ. സെബാസ്റ്റ്യൻ, കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളജിന്റെ 1987- 88 വർഷത്തെ യൂണിയൻ ചെയർമാനായും 1986-87 വർഷത്തെ ആർട്സ് ക്ലബ്ബ് സെക്രട്ടറിയായും കാഞ്ഞിരപ്പള്ളി ലയൺസ് ക്ലബ്ബിന്റെ പ്രസിഡണ്ടായുമെല്ലാം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
എന്റെ കലാലയ ജീവിതകാലം മുതൽ ഏറ്റവും അടുത്ത സ്നേഹിതനും സുഹ്രുത്തുമായ സെബാസ്റ്റ്യന്റെ ഈ അർഹതപ്പെട്ട സ്ഥാനലബ്ദിയിലും അംഗീകാരലബ്ദിയിലും ആത്മാർത്ഥമായ അനുമോദനങ്ങളും സന്തോഷവും രേഖപ്പെടുത്തുന്നതോടൊപ്പം രാഷട്രീയ രംഗത്തും മറ്റു പൊതുപ്രവർത്തന രംഗത്തും കൂടുതൽ ഊർജ്ജസ്വല പ്രവർത്തനം നടത്തി കൂടുതൽ ഉന്നതിയിൽ എത്തട്ടെ എന്ന് ആശംസിയ്ക്കുകയും ചെയ്യുന്നു.