അഡ്വ. സെബാസ്റ്റ്യയന്‍ കുളത്തുങ്കൽ യു.ഡി.എഫ് ജില്ലാ പഞ്ചായത്ത് കാഞ്ഞിരപ്പള്ളി ഡിവിഷൻ സ്ഥാനാര്‍ഥി

അഡ്വ. സെബാസ്റ്റ്യയന്‍ കുളത്തുങ്കൽ യു.ഡി.എഫ് ജില്ലാ പഞ്ചായത്ത് കാഞ്ഞിരപ്പള്ളി ഡിവിഷൻ സ്ഥാനാര്‍ഥി

കാഞ്ഞിരപ്പള്ളി : അഡ്വ. സെബാസ്റ്റ്യയന്‍ കുളത്തുങ്കൽ (കേരള കോണ്‍ഗ്രസ് എം) യു.ഡി.എഫ്. ജില്ലാ പഞ്ചായത്ത് കാഞ്ഞിരപ്പള്ളി ഡിവിഷൻ സ്ഥാനാര്‍ഥിയായി ബുധനാഴ്ച നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.

സെബാസ്റ്റിയന്‍ കുളത്തുങ്കല്‍ കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റിയംഗവും ജില്ലാ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റുമാണ്. ഇപ്പോൾ കൂവപ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമാണ് അദ്ദേഹം.

മലനാട് ഡെവലപ്മെന്റ് സൊസൈറ്റിയുടെ ഡയരക്ടർ ബോർഡ്‌ മെംബർ എന്ന നിലയിലും അദ്ദേഹം ഇപ്പോൾ പ്രവർത്തിക്കുന്നു.

കഞ്ഞിരപ്പള്ളി ലയൻസ് ക്ലബ്‌ പ്രസിഡണ്ട്‌ , ബാർ അസോസിയേഷൻ സെക്ക്രട്ടരി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 1987-88 വർഷത്തിൽ കാഞ്ഞിരപ്പള്ളി സൈന്റ്റ്‌ ഡോമിനിക്സ് കോളേജ് ലെ യുണിയൻ പ്രസിഡണ്ട്‌ ആയിരുന്നു സെബാസ്റ്റിയന്‍ കുളത്തുങ്കല്‍.

അടുത്ത കാലത്ത് പാറത്തോട് പഞ്ചായത്തിലും കാഞ്ഞിരപ്പള്ളി പഞ്ചായത്തിലും നടന്ന കാരുണ്യ ധനസഹായ സംരഭത്തിന്റെ അമരക്കാരൻ സെബാസ്റ്റിയന്‍ കുളത്തുങ്കല്‍ ആയിരുന്നു .