അഡ്വ. സിബി ചേനപ്പാടി കെ.പി.സി.സി. പബ്ലിസിറ്റി കമ്മറ്റി മെമ്പർ

അഡ്വ. സിബി ചേനപ്പാടി കെ.പി.സി.സി. പബ്ലിസിറ്റി കമ്മറ്റി മെമ്പർ

കാഞ്ഞിരപ്പള്ളി : ലോക്സഭ തിരഞ്ഞെടുപ്പിൽ കോട്ടയം പത്തനംതിട്ട ജില്ലകളുടെ പബ്ലിസിറ്റി ചുമതല അധികമായി നൽകികൊണ്ട് കാഞ്ഞിരപ്പള്ളി ചേനപ്പാടി സ്വദേശി, പ്രമുഖ ക്രിമിനൽ അഭിഭാഷകനായ അഡ്വ.സിബി ചേനപ്പാടിയെ കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി പ്രഖ്യാപിച്ച കെ.പി.സി.സി.പബ്ലിസിറ്റി സംസ്ഥാന കമ്മറ്റി ലിസ്റ്റിൽ ഉൾപ്പെടുത്തി . കോട്ടയം ജില്ലയിൽ നിന്നുള്ള ഏക കമ്മറ്റി അംഗമായ സിബി, നിലവിൽ കോട്ടയം ജില്ലാ കോൺഗ്രസ് കമ്മറ്റി ജനറൽ സെക്രട്ടറിയാണ്. വിവാദമായ പ്രവീൺ വധക്കേസിലും, അഞ്ചേരി ബേബി വധക്കേസിലും ഗവണ്മെന്റ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആയിരുന്നു അഡ്വ.സിബി ചേനപ്പാടി. കോൺഗ്രസ് പാർട്ടിയുടെ സംസ്ഥാന തലത്തിലുള്ള കേസുകൾ കൈകാര്യം ചെയ്യുന്നത് അഡ്വ.സിബി ചേനപ്പാടി നയിക്കുന്ന ടീമാണ് .

കാഞ്ഞിരപ്പള്ളി എ കെ ജെ എം സ്‌കൂളിലും, സെന്റ് ഡൊമിനിക് കോളേജിലും പ്രാഥമിക പഠനം പൂർത്തിയാക്കിയ സിബി തിരുവനന്തപുരം ലോ കോളേജിൽ നിന്നാണ് നിയമ ബിരുദം കരസ്ഥമാക്കിയത്. 1984 – ൽ കെ എസ് യു കാഞ്ഞിരപ്പള്ളി
താലൂക് സെക്രട്ടറിയായാണ് സിബി തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. തുടർന്ന് തിരുവനന്തപുരം ലോ കോളേജിൽ കെ എസ് യു യൂണിറ്റ് പ്രസിഡണ്ട് ആയിരുന്നു. തിരുവനന്തപുരം ജില്ലാ കമ്മറ്റി അംഗമായി പ്രവർത്തിച്ച സിബി തുടർന്ന് യൂത്ത് കോൺഗ്രസിന്റെ ജില്ലാ സെക്രട്ടറിയായി. സംസ്കാരിക സാഹിതിയുടെ ജില്ലാ ജനറൽ സെക്രട്ടറി, ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസിന്റെ സംസ്ഥാന സെക്രട്ടറി, പ്രൊഫെഷണൽ കോൺഗ്രസിന്റെ ജില്ലാ പ്രസിഡണ്ട് എന്ന നിലയിൽ കഴിവ് തെളിയിച്ച അഡ്വ.സിബി ചേനപ്പാടി കഴിഞ്ഞ നാല് വര്ഷങ്ങളായി കോട്ടയം ജില്ല കോൺഗ്രസ് കമ്മറ്റി ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുന്നു.

ഭാര്യ അഡ്വക്കേറ്റ് അനു ജോർജ് ചേറ്റുകുഴി, മക്കൾ രണ്ടുപേരും നിയമ വിദ്യാർത്ഥികൾ.