ഏ​ർ​ത്ത​യി​ൽ കു​ടും​ബ​യോ​ഗ ശ​താ​ബ്ദി സ​മ്മേ​ള​ന​വും തി​രു​നാ​ളും 12ന്

ഏ​ർ​ത്ത​യി​ൽ കു​ടും​ബ​യോ​ഗ ശ​താ​ബ്ദി സ​മ്മേ​ള​ന​വും തി​രു​നാ​ളും ഇന്ന്

കാ​ഞ്ഞി​ര​പ്പ​ള്ളി: കാഞ്ഞിരപ്പള്ളിയിലെ പുരാതന കുടുംബങ്ങളിൽ ഒന്നായ ഏ​ർ​ത്ത​യി​ൽ കുടുംബത്തിന്റെ നൂറാമതു കുടുംബയോഗവും കു​ടും​ബ മ​ധ്യ​സ്ഥ​ൻ വിശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ തി​രു​നാ​ളും സമുചിതമായി ഇന്ന് ആഘോഷിക്കുന്നു . അതിന് പ്രകാരം കാഞ്ഞിരപ്പള്ളി കത്തീഡ്രൽ ദേവാലയത്തിൽ പ്രതേക തിരുനാൾ നടക്കും.

രാ​വി​ലെ എ​ട്ടി​ന് സെ​ന്‍റ് ഡൊ​മി​നി​ക്സ് ക​ത്തീ​ഡ്ര​ലി​ൽ കു​ടും​ബാം​ഗ​ങ്ങ​ളാ​യ വൈ​ദി​ക​രു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന സ​മൂ​ഹ​ബ​ലി​ക്ക് റ​വ.​ഡോ. ജ​യിം​സ് ഏ​ർ​ത്ത​യി​ൽ സി​എം​ഐ മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​ജോ​ർ​ജ് പൂ​ത​ക്കു​ഴി സി​എ​സ്ടി വ​ച​ന​സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം, നേ​ർ​ച്ച​വി​ള​ന്പ്, സി​മി​ത്തേ​രി സ​ന്ദ​ർ​ശ​നം തു​ട​ങ്ങി​യ​വ ന​ട​ക്കും.

തു​ട​ർ​ന്ന് 10.30ന് ​സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ​യോ​ഗ ജ​ന്മ​ശ​താ​ബ്ദി സ​മ്മേ​ള​നം പ്ര​സി​ഡ​ന്‍റ് ബേ​ബി​ച്ച​ൻ ഏ​ർ​ത്ത​യി​ലി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ. ​വ​ർ​ഗീ​സ് പ​രി​ന്തി​രി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​നു​ഗ്ര​ഹ റി​ന്യു​വ​ൽ സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ റ​വ.​ഡോ. ജ​യിം​സ് പാ​ന്പാ​റ സി​എം​ഐ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. സാ​ഹി​ത്യ​കാ​ര​ൻ ടോ​ണി ചി​റ്റി​ല​പ്പി​ള്ളി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. മു​തി​ർ​ന്ന കു​ടും​ബാം​ഗ​ങ്ങ​ളെ​യും എ​ബ്രാ​ഹം കു​ര്യ​ൻ ഐ​പി​എ​സ്, റ​വ.​ഡോ. ജ​യിം​സ് ഏ​ർ​ത്ത​യി​ൽ സി​എം​ഐ, എ​ത്സി തോ​മ​സ് ഐ​എ​എ​സ്, ഡോ. ​ഡോ​ളി സ​ണ്ണി എ​ന്നി​വ​രെ​യും ആ​ദ​രി​ക്കും. ഏ​ർ​ത്ത​യി​ൽ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ നേ​ത്ര​ദാ​ന സ​മ്മ​ത​പ​ത്ര സ​മ​ർ​പ്പ​ണം ബാം​ഗ​ളൂ​ർ പ്രൊ​ജ​ക്ട് വി​ഷ​ൻ ഡ​യ​റ​ക്ട​ർ റ​വ.​ഡോ. ജോ​ർ​ജ് ക​ണ്ണ​ന്താ​നം നി​ർ​വ​ഹി​ക്കും. സി​സ്റ്റ​ർ എ​ലി​സ​ബ​ത്ത് സാ​ലി സി​എം​സി, സി​സ്റ്റ​ർ ആ​നി ജോ​സ് ഏ​ർ​ത്ത​യി​ൽ എ​ഫ്സി​സി, ഫ്രാ​ൻ​സി​സ് ഇ.​ജെ. എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ഫാ. ​ജോ​ബി മം​ഗ​ല​ത്തു​ക​രോ​ട്ട് സി​എം​ഐ സ്വാ​ഗ​ത​വും ബാ​ബു പൂ​ത​ക്കു​ഴി ന​ന്ദി​യും പ​റ​യും.