അറയാഞ്ഞിലിമണ്ണിൽ പുതിയ പാലം വേണമെന്ന് നാട്ടുകാർ ; അനുഭാവപൂർവം പരിഗണിക്കാമെന്നു ആന്റോ ആന്റണി എം പി.

അറയാഞ്ഞിലിമണ്ണിൽ പുതിയ പാലം വേണമെന്ന് നാട്ടുകാർ ; അനുഭാവപൂർവം പരിഗണിക്കാമെന്നു ആന്റോ ആന്റണി എം പി.

മുക്കൂട്ടുതറ : അപ്രതീക്ഷിതമായ മലവെള്ളപ്പാച്ചിലിൽ ഏക ഗതാഗത മാർഗമായ കോസ്‌വേ പാലം മൂടിപ്പോയതോടെ തീർത്തും ഒറ്റപ്പെട്ടുപോയ അറയാഞ്ഞിലിമണ്ണിലെ പ്രദേശവാസികളുടെ ദുരിതം നേരിട്ട് മനസ്സിലാക്കുവാൻ ആന്റോ ആന്റണി എം പി സന്ദർശനം നടത്തി. തദവസരത്തിൽ പ്രദേശവാസികൾ സെന്റ് ജോസഫ് പള്ളി വികാരി ഫാദർ മാത്യു ഓലിക്കലിന്റെ നേതൃത്വത്തിൽ അദ്ദേഹത്തോട് പരാതികളുടെ കെട്ടഴിച്ചു.

ആറ്റിൽ വെ​ള്ള​പ്പാ​ക്ക​മു​ണ്ടാ​യാ​ൽ പി​ന്നെ എ​ങ്ങോ​ട്ടും പോ​കാ​നാ​കാ​നാ​വാ​ത്ത അ​വ​സ്ഥയാണ് അവിടെയുള്ളത് എന്നും, നിലവിലുള്ള കോസ്‌വേ പാലം ചെറിയ വെള്ളപ്പൊക്കത്തിൽ പോലും മൂടിപ്പോകും എന്നും, അതിനാൽ അത്യാവശ്യഘട്ടങ്ങളിൽ പുറംലോകത്തേക്കു കടക്കുവാൻ ചെറിയ വാഹനങ്ങൾക്കെങ്കിലും സഞ്ചരിക്കുവാൻ ഉതകുന്ന, വെള്ളപ്പൊക്കത്തെ അതിജീവിക്കുവാൻ സാധിക്കുന്ന വിധം പൊക്കമുള്ള ഒരു പാലം നിർമ്മിച്ചു തരണമെന്ന് നാട്ടുകാർ ഒന്നടങ്കം ആവശ്യപ്പെട്ടു. ജനങ്ങൾക്ക് താത്കാലിക ആശ്വാസമായിരുന്ന തൂക്കുപാലം കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ ഒലിച്ചുപോയിരുന്നു.

പ്രദേശവാസികളുടെ ആവശ്യം ന്യായമാണെന്നും, ഒരു പുതിയ പാലം വേണമെന്നുള്ള ആവശ്യം അനുഭാവപൂർവം പരിഗണിക്കാം എന്നും ആന്റോ ആന്റണി എം പി അവർക്കു ഉറപ്പു നൽകി. അഞ്ഞൂറോളം ​കു​ടും​ബ​ങ്ങ​ളിലായി അറയാഞ്ഞിലിമണ്ണിൽ താമസിക്കുന്ന രണ്ടായിരത്തോളം ജനങ്ങൾ എം പി യുടെ വാക്കിൽ പ്രതീക്ഷ അർപ്പിച്ചിരിക്കുകയാണ്.

പ്രദേശവാസികൾ പാലത്തിന്റെ അപ്പ്രോച്ച് റോഡ് ഗതാഗതയോഗ്യമാക്കിയതോടെ അറയാഞ്ഞിലിമണ്ണിലെ കോസ്‌വേ പാലത്തിലൂടെ സുഗമമായ വാഹന ഗതാഗതം സാധ്യമായി