വാവരു സ്വാമിയെ വണങ്ങി, സെബസ്ത്യാനോസ് പുണ്യവാളണ് നേർച്ച സമർപ്പിച്ച്‌ അയ്യപ്പസ്വമിയുടെ സന്നിധാനത്തേക്ക് … എരുമേലിയിൽ മതമൈത്രിയുടെ വേറിട്ട കാഴ്ചകൾ..

വാവരു സ്വാമിയെ വണങ്ങി, സെബസ്ത്യാനോസ് പുണ്യവാളണ് നേർച്ച സമർപ്പിച്ച്‌ അയ്യപ്പസ്വമിയുടെ സന്നിധാനത്തേക്ക് … എരുമേലിയിൽ മതമൈത്രിയുടെ വേറിട്ട കാഴ്ചകൾ..

എരുമേലി: കൊച്ചമ്പലത്തിൽ നിന്നും ഇരുമുടി കെട്ടോടെ ഇറങ്ങി, നേരെ എതിർ വശത്തുള്ള മുസ്ലിം പള്ളിയിൽ കയറി വാവരു സ്വാമിയെ വണങ്ങി , പെട്ട തുള്ളി നേരെ നടക്കുന്നത് പേരൂര്‍തോട്ടിലേക്ക്. അവിടെ മത്സ്യങ്ങള്‍ക്ക് ഭക്ഷണം നല്‍കിയശേഷം ശരണസ്തുതികളുമായി അയ്യപ്പഭക്തര്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ കുരിശടിയിലേക്ക്. അവിടെ മെഴുകുതിരികള്‍ കൊളുത്തി പ്രാര്‍ഥിച്ച്‌ ശബരിമല കാനനപാതയിലേക്ക് യാത്ര ആരംഭിക്കുന്നു.

1-wev-matha-maitri-vavaru-swamyശബരിമല തീര്‍ഥാടന യാത്രയില്‍ സഹജീവികളോട് അനുകമ്പയും മറ്റ് മതങ്ങളോട് ആദരവും നിറയുന്ന ഈ കാഴ്ച എരുമേലിയിലാണ് . എരുമേലിയിൽ നിന്നും കാൽനടയായി മല ചവിട്ടുന്ന ഭക്തരാണ് പേരൂര്‍തോട്ടിൽ എത്തി മത്സ്യങ്ങൾക്ക് ഭക്ഷണം നല്കി , അടുത്തുള്ള വിശുദ്ധ സെബസ്ത്യാനോസിന്റെ രൂപത്തിന് മുൻപിൽ മെഴുകുതിരി കത്തിച്ച്‌ മലയിലേക്ക് നടന്നു പോകുന്നത് .

ശബരിമല സീസണാകുമ്ബോള്‍ ഇവിടെ മത്സ്യങ്ങള്‍ക്ക് സുഖ ഭക്ഷണം. മലര്‍പ്പൊരിയാണ് ഭക്ഷണമായി മത്സ്യങ്ങള്‍ക്ക് വിതറുന്നത്.

പുലിപ്പാല്‍ തേടി അയ്യപ്പന്‍ ഇതുവഴി ശബരിമലയിലേക്ക് പോയെന്നാണ് ഐതീഹ്യം. പേരൂര്‍തോട്ടില്‍ മത്സ്യങ്ങള്‍ക്ക് അയ്യപ്പന്‍ ഭക്ഷണമായി മലര്‍പ്പൊരി നല്‍കിയതിന്റെ ഐതീഹ്യം അനുസ്മരിച്ചാണ് ഭക്തര്‍ പൊരിവഴിപാട് നടത്തുന്നത്. മലര്‍പ്പൊരി വില്‍പ്പനക്കാരേറെയും കുട്ടികളാണ്. കടലാസ് കുമ്പിളിൽ പൊരി നിറച്ച്‌ വഴിവക്കില്‍ നിന്ന് കുട്ടികള്‍ വില്‍പ്പന നടത്തുന്നു. ദിവസം 500 രൂപ വരെ സന്പദിക്കുന്ന കുട്ടികളുണ്ട്.

1-web-matha-maitryപ്രപ്പോസ്. സെന്റ് ജോസഫ് പള്ളിയുടെ കരുശടിയാണ് പേരൂര്‍ തോട് ജംഗ്ഷനിലുള്ളത്. ഇവിടെ വി.സെബാസ്ത്യനോസിന്റെ രൂപത്തിന് മുന്‍പില്‍ മെഴുകുതിരികള്‍ പ്രാര്‍ത്ഥിച്ചതിനു ശേഷം തൊട്ടടുത്തുള്ള ഗുരുമന്ദിരത്തിലും (ഗണപതിയാര്‍ കോവില്‍ )കേറി ഭക്തര്‍ അനുഗ്രഹം തേടി പ്രാര്‍ത്ഥിക്കുന്നു.

അമ്പതു വര്‍ഷം മുന്‍പാണ്, പേരുത്തോട് കുടിയേറിയ ചിറ്റേടത്ത് കുടുംബക്കാര്‍ ഇവിടെ ഗുരുമന്ദിരം പണികഴിപ്പിക്കുന്നത്
ചിറ്റേടത്തെ കാരണവരായിരുന്ന പരേതനായ കൃഷ്ണന്‍ അമ്പതു വര്‍ഷം മുന്‍പ് പണികഴിപ്പിച്ച ഈ ഗുരുമന്ദിരം അദ്ദേഹത്തിന്റെ പൌത്രനും ഇപ്പോഴത്തെ കുടുംബത്തിന്റെ കാരണവരുമായ മോഹന്‍ പതിനാറു വര്‍ഷം മുന്‍പ് സമുദായത്തിനു വിട്ടുകൊടുത്തു.ഇപ്പോള്‍ മോഹന്‍ സമുദായത്തിനു വിട്ടുകൊടുത്ത ഗുരുമന്ദിരത്തോട് ചേര്‍ന്ന് സീസണ്‍ കട നടത്തുന്നു.

നാല്‍പ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ലത്തീന്‍ കത്തോലിക്കാ വിശ്വാസികള്‍ ഗുരുമന്ദിരത്തോട് ചേര്‍ന്നു കുരിശടിയും പണികഴിപ്പിച്ചത്.

മത്സ്യങ്ങള്‍ക്ക് ഭക്ഷണമായി മലര്‍പ്പൊടിയും നല്‍കി കുരിശടിയില്‍ മെഴുകുതിരിയും കത്തിച്ചതിനുശേഷം ഗുരുമന്ദിരത്തിലും കേറി വണങ്ങി അനുഗ്രഹം തേടിയിട്ടാണ് ഭക്തര്‍ കാനനയാത്ര ആരംഭിക്കുന്നത്. ഒട്ടുമിക്ക ഭക്തരും ഇവിടെ വിശ്രമിക്കുന്നതും കാണാം.

നിബിഡ വനത്തിലൂടെ നഗ്നപാദരായുള്ള കാനനയാത്രയുടെ തുടക്കം കൂടിയാണിവിടം. എരുമേലിയില്‍ പേട്ടുതുള്ളുന്നതിന് മുന്‍പ് മുസ്‌ലിം പള്ളി വലം വെയ്ക്കുന്നതും പേരൂര്‍തോട്ടില്‍ മെഴുകുതിരികള്‍ കൊളുത്തുന്നതും,ഗുരുമന്ദിരത്തില്‍ കേറി അനുഗ്രഹം തേടുന്നതും ശബരിമല ദര്‍ശനത്തിന് ശേഷം അര്‍ത്തുങ്കല്‍ ക്രിസ്ത്യന്‍ പള്ളിയിലെത്തി മാല ഊരുന്നതുമെല്ലാം തീര്‍ത്ഥാടന യാത്രയിലെ മതമൈത്രിയുടെ വേറിട്ട കാഴ്ചകളാണ്.

വീഡിയോ കാണുക

2-web-matha-maitri

3-web-matha-maitry

5-web-matha-maitri

7-webmatha-maitri