ഓൺ ലൈൻ പoനത്തിന് സഹായഹസ്തവുമായ് പ്രവാസി മലയാളി ; മകളുടെ ജന്മദിനത്തിന് മൂന്നു കുട്ടികൾക്ക് പഠനാവശ്യത്തിനായി ടിവികൾ നൽകി .

ഓൺ ലൈൻ പoനത്തിന് സഹായഹസ്തവുമായ് പ്രവാസി മലയാളി ; മകളുടെ ജന്മദിനത്തിന് മൂന്നു കുട്ടികൾക്ക് പഠനാവശ്യത്തിനായി ടിവികൾ നൽകി .


പാറത്തോട് : കൊവിഡ് – 19 ലോക്ക് ഡൗൺ മൂലം കേരളത്തിലെ സ്കൂൾ കോളേജ് വിദ്യാഭ്യാസം ഓൺലൈൻ ആക്കിയതോടെ പല വിദ്യാർത്ഥികൾക്കും തുടർപഠനം ബുദ്ധിമുട്ടിലായി. അങ്ങനെ ബുദ്ധിമുട്ടിലായ കുട്ടികൾക്ക് ഓൺലൈൻ പoനത്തിന് കൈത്താങ്ങുമായ് പാറത്തോട് സ്വദേശിയും പ്രവാസി മലയാളിയുമായ അജി കമാൽ.

തന്റെ മകൾ സൈറാ അജി കമാലിന്റെ ജന്മദിനത്തോടനുബന്ധിച്ച് പാറത്തോട് ഗ്രേസി മെമ്മോറിയൽ ഹൈസ്കൂളിലെ മൂന്ന് വിദ്യാർത്ഥികൾക്ക് കേബിൾ കണക്ഷനുൾപ്പടെ എൽ ഇ ഡി റ്റി.വി, സഹോദരനും വ്യാപാരി വ്യവസായിയുമായ സജി കമാൽ വിതരണം ചെയ്തു . വരും നാളുകളിൽ നിരാലംബരായ കൂടുതൽ വിദ്യാർത്ഥികൾക്ക് സഹായങ്ങൾ നൽകുവാനുള്ള ഒരുക്കത്തിലാണ് അദ്ദേഹം.