പൊൻകുന്നത്ത് കെഎസ്ആർടിസി ബസ് കണ്ടക്ടർ ജോലിയ്ക്കിടെ കുഴഞ്ഞുവീണു മരിച്ചു

പൊൻകുന്നത്ത്  കെഎസ്ആർടിസി ബസ് കണ്ടക്ടർ ജോലിയ്ക്കിടെ കുഴഞ്ഞുവീണു മരിച്ചു

പൊൻകുന്നം : കെഎസ്ആർടിസി എറണാകുളം ഡിപ്പോയിലെ കണ്ടക്ടർ ചിറക്കടവ് ഇsഭാഗം മനമനാൽ അജിമോൻ എം ആർ (45) കുഴഞ്ഞു വീണുമരിച്ചു.

ഇന്നു വെളുപ്പിന് 3 -30 ഓടെ എറണാകുളത്തിന് പോകുന്നതിനായി പൊൻകുന്നത്ത് എത്തിയപ്പോൾ അസ്വസ്ഥത അനുഭവപ്പെട്ടു. ഉടൻ തന്നെ ഒപ്പം ഉണ്ടായിരുന്നവർ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും പിന്നീട് ഇരുപത്താറാം മൈൽ സ്വകാര്യാശുപത്രിയിൽ കൊണ്ടുപോയെങ്കിലും വഴിമധ്യേ വാഹനത്തിൽ വെച്ച് മരണപ്പെടുകയായിരുന്നു.

സംസ്കാരം വൈകുന്നേരം വിട്ടുവളപ്പിൽ ഭാര്യ. അമ്പിളി
മക്കൾ വിഷ്ണു, ശ്രീലക്ഷ്മി