പി സി ക്ക് എതിരെ ഒളിയന്പ് എയ്തു ഏ. കെ. ആന്റണി പൂഞ്ഞാർ മണ്ഡലത്തിൽ..

പി സി ക്ക് എതിരെ ഒളിയന്പ് എയ്തു ഏ.  കെ. ആന്റണി പൂഞ്ഞാർ മണ്ഡലത്തിൽ..

പിണ്ണാക്കനാട് : പൂഞ്ഞാറിലെ സ്വതന്ത്ര സ്ഥാനാർഥികളെ ഭയക്കേണ്ട ആവശ്യമില്ല എന്ന്‌ കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ.ആന്റണി. പൂഞ്ഞാറിൽ യുഡിഎഫ് ചരിത്ര വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു. സ്വതന്ത്ര സ്ഥാനാർഥികളെ ഭയക്കേണ്ട കാര്യമില്ല. കേരളത്തിൽ ഒട്ടേറെ സ്വതന്ത്രർ മത്സര രംഗത്തുണ്ട് പൂഞ്ഞാറിലും ഒട്ടേറെ സ്വതന്ത്രർ മത്സര രംഗത്തുണ്ടെന്നും ആന്റണി പറഞ്ഞു.

പൂഞ്ഞാർ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ജോർജുകുട്ടി ആഗസ്തിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ അസീസ് ബഡായിൽ അധ്യക്ഷത വഹിച്ചു.

പ്രധാനമന്ത്രിക്കും അമിത്ഷായ്ക്കും കേരളത്തിലൂടെ തെക്ക് വടക്ക് നടക്കാൻ മാത്രമേ സാധിക്കുകയുള്ളൂവെന്നും കേരളത്തിൽ ഇത്തവണയും എൻഡിഎ മുന്നണിക്ക് അക്കൗണ്ട് തുറക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

അവർക്ക് തട്ടിക്കൂട്ടിയുണ്ടാക്കിയ മുന്നണിയുമായി നടക്കാൻ മാത്രമേ സാധിക്കൂ. യുഡിഎഫിന് തുടർഭരണം ലഭിക്കുമെന്ന കാര്യത്തിൽ സംശയമില്ല. അദ്ദേഹം പറഞ്ഞു.

എംപിമാരായ ആന്റോ ആന്റണി, ജോസ് കെ. മാണി, ജോയി ഏബ്രഹാം, സ്ഥാനാർഥി ജോർ‍ജുകുട്ടി ആഗസ്തി, തോമസ് കല്ലാടൻ, പി.എ.സലീം, എ.കെ.സെബാസ്റ്റ്യൻ, ‌ജോസഫ് ജോർജ്, ജോമോൻ ഐക്കര, മിനി സാവിയോ, മുഹമ്മദ് ഇല്യാസ്, റോയി കപ്പലുമാക്കൽ, തോമസ് അഴകത്ത്, ലിസി തോമസ് അഴകത്ത്, ബിനോ മുളങ്ങാശേരി, സാബു പ്ലാത്തോട്ടം തുടങ്ങിയവർ പ്രസംഗിച്ചു. രാത്രി വൈകിയും മഴയെ അവഗണിച്ചും വൻജനാവലിയാണ് ആന്റണിയെ കാത്തുനിന്നത്.