എ. കെ. ജെ. എം. സ്‌കൂള്‍ വാർഷികത്തിന് കോഴിമല രാജാവ് രാമന്‍ രാജമന്നന്‍ മുഖ്യാതിഥി

എ. കെ. ജെ. എം. സ്‌കൂള്‍ വാർഷികത്തിന്  കോഴിമല രാജാവ്  രാമന്‍ രാജമന്നന്‍ മുഖ്യാതിഥി

എ. കെ. ജെ. എം. സ്‌കൂൾ‍ വാർഷികത്തിന് കോഴിമല രാജാവ് രാമൻ‍ രാജമന്നൻ‍ മുഖ്യാതിഥി

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി എ. കെ. ജെ. എം. ഹയർ‍ സെക്കൻ‍ഡറി സ്‌കൂളിന്റെ 58-ാമത് വാർ‍ഷികാഘോഷം എട്ടിന് വിവിധ കലാപരിപാടികളോടെ നടത്തും. വൈകിട്ട് അഞ്ചിന് പൊതുസമ്മേളനത്തിൽ‍ മന്നൻ‍ സമുദായത്തിന്റെ രാജാവായ കോഴിമല രാജാവ് എന്ന പേരിൽ‍ അറിയപ്പടുന്ന രാമന്‍ രാജ മന്നൻ‍ മുഖ്യാതിഥിയായിരിക്കും.

വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളെ കൂടാതെ സ്‌നേഹസേന ഡയറക്ടര്‍ ഫാ. ഷെയ്‌സ് എസ്. ജെ. സംവി ധാനം ചെയ്യുന്ന 85 ഓളം കലാകാരന്മാർ പങ്കെടുക്കുന്ന വർണാഭമായ ലൈറ്റ് ആൻ‍ഡ് സൗണ്ട് ഷോ ” വിശപ്പ് ” അവതിരിപ്പിക്കും.
വാർ‍ഷികാഘോഷത്തോടനുബന്ധിച്ചു നടക്കുന്ന പൊതുസമ്മേളനത്തിൽ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീർ‍, പൂര്‍വവിദ്യാര്‍ഥി സംഘടന പ്രസിഡന്റ് മാത്യു ഡോമിനിക് കെ., പി. ടി. എ. പ്രസിഡന്റ് ജോഷി അഞ്ചനാട്ട്, സ്‌കൂൾ‍ മാനേജർ ഫാ. ജോസഫ് ഇടശ്ശേരി എസ്. ജെ., പ്രിൻ‍സിപ്പൽ‍ ഫാ. സാൽ‍വിന്‍ അഗസ്റ്റിൻ‍ എസ്. ജെ, ടോമി ജോസ് എന്നിവർ‍ പ്രസംഗിക്കും.