ഉപജില്ലാ സ്‌കൂൾ‍ കായികമേളയിൽ‍ എ.കെ.ജെ.എം. സ്‌കൂളിന് മികച്ച വിജയം

ഉപജില്ലാ സ്‌കൂൾ‍ കായികമേളയിൽ‍ എ.കെ.ജെ.എം. സ്‌കൂളിന് മികച്ച വിജയം

ഉപജില്ലാ സ്‌കൂൾ‍ കായികമേളയിൽ‍ എ.കെ.ജെ.എം. സ്‌കൂളിന് മികച്ച വിജയം

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ഉപജില്ലാ കായികമേളയിൽ എ.കെ.ജെ.എം. ഹയർ‍ സെക്കൻഡറി സ്‌കൂളിന് 159 പോയിന്റുകൾ‍ നേടി ഓവറോൾ‍ റണ്ണേഴ്‌സ് അപ്പ് സ്ഥാനം കൈവരിച്ചു. സ്‌കൂളിൽനിന്നും 68 ഓളം കായികതാരങ്ങൾ പങ്കെടുത്ത കായികമേളയിൽ‍ എൽ‍.പി. ഓവറോളും യു.പി. റണ്ണർ‍ അപ്പും നേടിയാണ് ഈ നേട്ടം കൈവരിച്ചത്.

വിജയികളെ സ്‌കൂൾ‍ മാനേജ്‌മെന്റും പി.റ്റി.എ. യും അഭിനന്ദിച്ചു. സ്‌കൂളിലെ പ്രധാന കായികാധ്യാപകരായ ടോമി ജോസിന്റെയും സഹകായികാധ്യാപകനായ ബാബു സെബാസ്റ്റിയന്റെയും ചിട്ടയായ പരിശീലനംവഴി നേടിയ ഈ വിജയം രക്ഷിതാക്കളും കുട്ടികളും ഒരു ആഘോഷമാക്കി മാറ്റിയിരിക്കുകയാണ്.

LINKS