എ.കെ.ജെ.എം. സ്‌കൂളിൽ ലോറൽ ദിനാഘോഷം നടത്തി

എ.കെ.ജെ.എം. സ്‌കൂളിൽ ലോറൽ  ദിനാഘോഷം നടത്തി

കാഞ്ഞിരപ്പള്ളി: എ.കെ.ജെ.എം. സ്‌കൂളിൽ കിൻഡര്‍ഗാട്ടൻ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ലോറൽ ഡേ ആഘോഷിച്ചു. പഠന പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മികവു തെളിയിക്കുന്ന കുട്ടികളെ ആദരിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. സ്‌കൂൾ മാനേജര്‍ ഫാ ജോസഫ് ഇടശ്ശേരി എസ് .ജെ. അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അങ്കമാലി എം.എൽ .എ. റോജി എം. ജോണ്‍ ഉദ്ഘാടനകര്‍മ്മം നിർവഹിച്ചു.

സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ സാല്‍വിന്‍ അഗസ്റ്റിന്‍ എസ്.ജെ. ഏറ്റവും കൂടു തല്‍ പോയിന്റു നേടി പ്രിന്‍സും പ്രിന്‍സസും പട്ടം കരസ്ഥാമാക്കിയ കുട്ടി കളെ പ്രഖ്യാപിച്ചു. അഹമ്മദ് ഫയ്‌സാന്‍, ജിയാനാ തോമസ് എന്നിവരാണ് ആ നേട്ടത്തിനര്‍ഹരായത്. കാഞ്ഞിരപ്പള്ളി എം.എല്‍.എ. ഡോ. എന്‍. ജയരാജ് മുഖ്യ പ്രഭാഷണം നടത്തി.

വൈസ് പ്രിന്‍സിപ്പാള്‍ ഫാ അഗസ്റ്റിന്‍ പീടികമല എസ്.ജെ, യു.പി. കോര്‍ഡിനേറ്റര്‍ ഫാ ആന്റു സേവ്യര്‍ എസ്.ജെ., കെ.ജി കോര്‍ഡിനേറ്റര്‍ രേണു സെബാസ്റ്റ്യന്‍, കെ.ജി. ജി. പി.റ്റി.എ. പ്രസിഡന്റ് ലിജിന്‍ എസ്. എന്നിവര്‍ ആശംസകളര്‍പ്പിച്ചു. രക്ഷിതാക്കളുടെ നിറസാന്നിദ്ധ്യത്തില്‍ കുട്ടികളുടെ വിവിധ കലാപരിപാടികള്‍ ചടങ്ങിനു മോടി കൂട്ടി. കെ.ജി. ലീഡര്‍ അഹമ്മദ് ഫയ്‌സാന്‍ സ്വാഗതവും കെ.ജി. അസിസ്റ്റന്റ് ലീഡര്‍ ജിയന്ന ജോമസ് കൃതജ്ഞതയും അര്‍പ്പിച്ചു.