കാഞ്ഞിരപ്പള്ളി എ.കെ ജെ.എം.സ്‌കൂളിന്റെ ഓണാഘോഷം വ്യത്യസ്തമായി, പരന്പരാഗത കേരളീയ വേഷത്തില്‍ പ്രിന്‍സിപ്പലച്ചൻ എത്തിയത് കൗതുകമായി

കാഞ്ഞിരപ്പള്ളി എ.കെ ജെ.എം.സ്‌കൂളിന്റെ  ഓണാഘോഷം വ്യത്യസ്തമായി, പരന്പരാഗത കേരളീയ വേഷത്തില്‍ പ്രിന്‍സിപ്പലച്ചൻ എത്തിയത് കൗതുകമായി

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി എ.കെ ജെ.എം.സ്‌കൂളിന്റെ ഇത്തവണത്തെ ഓണാഘോഷം വ്യത്യസ്തമായി. ഓണത്തിന്റെ എല്ലാ തനിമയും ഉൾക്കൊണ്ട് പരന്പരാഗത കേരളീയ വേഷത്തില്‍ മുണ്ടും ഷര്‍ട്ടും ജുബ്ബയുമണിഞ്ഞാണ് സ്‌കൂളിന്റെ പ്രിന്‍സിപ്പലും വൈസ് പ്രിന്‍സിപ്പലും ഓണാഘോഷത്തില്‍ പങ്കെടുത്തത്.

പ്രിന്‍സിപ്പല്‍ ഫാ. സാല്‍വില്‍ അഗസ്റ്റിനും വൈസ് പ്രിന്‍സിപ്പല്‍ ഫാ. അഗസ്റ്റിന്‍ പീടികമലയിലും നെറ്റിയില്‍ ചന്ദനക്കുറിയുമായി ഓണവേഷമിട്ട് കുട്ടികള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കുമൊപ്പം സ്‌കൂളിന്റെ ഓണാഘോഷ പരിപാടികളില്‍ പങ്കെടുത്തത് കുട്ടികളിൽ ആവേശമുയർത്തി.

akjm-onam-2

akjm-onam-3

akjm-onam-4

LINKS