എസ്എസ്എൽസി പരീക്ഷയിൽ എ കെ ജെ എം സ്കൂളിന് ഉന്നത വിജയം.

എസ്എസ്എൽസി പരീക്ഷയിൽ  എ കെ ജെ എം സ്കൂളിന് ഉന്നത വിജയം.


 കാഞ്ഞിരപ്പള്ളി : എകെ ജെ എം സ്കൂൾ ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ 100% വിജയത്തോടെ  ഉന്നത വിജയം കരസ്ഥമാക്കി. സ്കൂളിൽ ഈ വർഷം പരീക്ഷയെഴുതിയ 127 വിദ്യാർത്ഥികളിൽ 23 പേർക്ക് ഫുൾ എ പ്ലസും 22 പേർക്ക് 9 എ പ്ലസും ലഭിച്ചു. ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ സ്കൂൾ മാനേജ്മെന്റും  രക്ഷാകർതൃ സമിതിയും അധ്യാപകരും അനുമോദിച്ചു.


അഭിഷേക് ജെ തോപ്പിൽ, ആദർശ് സ്റ്റാലു,  ആദിൽ അൻസാരി, ആൽഡെൻ ജോസഫ്, അമൽനാഥ്‌, അമൃത പി ഉണ്ണി, അശ്വിൻ പി, അതുൽ പ്രസാദ്, അതുൽ സക്കറിയ, എലിസബത്ത് സിബി, ഗൗതം ഗോപൻ, ഐറിൻ എൽസ രാജീവ്‌, ജോ ടോം, ജോം ജോർജ്, ജൊവാൻ ജെയിംസ് ജിജോ, ജോയൽ ജോസഫ്, നോയൽ കെ തേജസ്‌, റൈഹാൻ എം ഹാഫിസ്, റോസ് മരിയ സബിൻ, റോസ് മേരി ഷാജി, തെരേസ ജോളി, ടോബിൻ തോമസ്, ടോം സണ്ണി എന്നിവർ ഫുൾ എ പ്ലസ് നേടി